മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ഇന്ന് ലോകായുക്ത പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്: ഇന്ന് ലോകായുക്ത പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി രാഷ്ട്രീയ നേതാക്കളുടെ കുടുംബത്തിന് നൽകിയ കേസ് ഇന്ന് ലോകായുക്ത പരിഗണിക്കും. അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കുടുംബങ്ങൾക്കും ഒരു പൊലിസുകാരന്റെ കുടുംബത്തിനും ചട്ടവിരുദ്ധമായി നൽകിയെന്നാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. ആർ.എസ്.ശശികുമാർ എന്നയാളാണ് പരാതിക്കാരൻ.
അന്തരിച്ച എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയൻറെ കുടുംബത്തിന് 25 ലക്ഷം, അന്തരിച്ച എംഎൽഎ കെ.കെ രാമചന്ദ്രൻറെ കുടുംബത്തിന് എട്ടരലക്ഷം രൂപ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിരുന്നത്. സി.പി.ഐ.എം സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻറെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പൊലിസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിരുന്നു. ഇവയെല്ലാം ചട്ടവിരുദ്ധമാണെന്നാണ് പരാതിക്കാരന്റെ ആരോപണം.
ലോകായുക്തയുടെ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോകായുക്തയുടെ ഡിവിഷൻ ബഞ്ചിൽ അഭിപ്രായ വ്യത്യസമുണ്ടായപ്പോഴാണ് ഹർജി മൂന്നംഗ ബഞ്ചിന് വിട്ടത്. ഇത് ചോദ്യം ചെയ്ത് ശശികുമാർ ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."