ജൈവവൈവിധ്യവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കപ്പെടണം: മന്ത്രി രവീന്ദ്രനാഥ്
കഴക്കൂട്ടം: ജൈവ വൈവിധ്യത്തിന്റെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും കാര്യത്തില്‍ കേരളം സമ്പന്നമാണെന്നും ഇവ സംരക്ഷിക്കാനും ഇത് ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തിക്കൊടുക്കാനും നടപടികള്‍ ആവശ്യമാണെന്നും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു.
കേരള സര്‍വകലാശാലയും ബ്രിട്ടീഷ് കൗണ്‍സിലും ചേര്‍ന്ന് ബ്രിട്ടനിലെ പുതു തലമുറയ്ക്ക് ഇന്ത്യന്‍ സംസ്കാരവും സാമൂഹിക ജീവിതവും പഠിക്കാന്‍ അവസരമൊരുക്കുന്ന ജനറേഷന് യു.കെ ഇന്ത്യ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രോവൈസ് ചാന്‍സിലര്‍ ഡോ. എന്‍ വീരമണികണ്ഠന് അധ്യക്ഷനായി. ഇന്‍ഡ്യയിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണര്‍ ഭരത് ജോഷി, ബ്രിട്ടീഷ് കൗണ്‍സിലിന്റെ വിദ്യാഭ്യാസ വിഭാഗം റിച്ചാര്‍ഡ് ഇവറിറ്റി, ജനറേഷന് യു.കെ ഇന്‍ഡ്യ പ്രോഗ്രാം ഡയറക്ടര്‍ ഹിമാന്‍ഷു മിത്തല്‍, സിന്‍ഡിക്കേറ്റംഗങ്ങളായ പി. ബിജു, കെ.എസ് ഗോപകുമാര്‍, ഡോ. പി.എം രാധാമണി, വിദ്യാര്‍ഥി യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ അശ്വതി കൃഷ്ണന്, നിയമ ഫാക്കല്‍റ്റി ഡീനും അന്താരാഷ്ട്ര വിഭാഗം മേധാവിയുമായ ഡോ. കെ.സി സണ്ണി, നിയമവിഭാഗം മേധാവിയും അന്താരാഷ്ട്ര വിഭാഗം കോഓര്‍ഡിനേറ്ററുമായ ഡോ. ബിസ്മി ഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."