ലക്ഷദ്വീപ് യൂണിഫോം പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കണം : പെന്‍ക്വീന്‍
ലക്ഷദ്വീപ് യൂണിഫോം പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കണം : പെന്‍ക്വീന്‍
മലപ്പുറം : ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂള്‍ യൂണിഫോം പരിഷ്കരണം മത സ്വാതന്ത്ര്യത്തെ നിരാകരിക്കുന്നുവെന്നും, ഏകീകൃത യൂണിഫോം കോഡ് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ക്കെതിരെയുള്ള ഫാസിസ്റ്റ് അജണ്ടയാണെന്നും എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് പെന്‍ക്വീന്‍.
ഹയര്‍സെക്കന്‍ഡറി പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഹിജാബും, ഫുള്‍ സ്ലീവ് വസ്ത്രവും ധരിക്കാനുമുള്ള അവകാശമാണ് സര്‍ക്കുലറില്‍ നിഷേധിക്കുന്നത്. ഹാഫ് സ്ലീവ് ഷര്‍ട്ട് മാത്രമേ ധരിക്കാവൂ എന്നും യൂണിഫോമില്‍ നിഷ്കര്‍ഷിക്കാത്ത മറ്റൊന്നും ധരിക്കരുതെന്നും നിര്‍ദ്ദേശിക്കുന്ന വിദ്യാഭ്യാസ ബോഡിന്റെ സര്‍ക്കുലര്‍ രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തിന് ചേര്‍ന്നതല്ല. അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിച്ച് ജനങ്ങളുടെ മതപരവും, സാംസ്കാരികപരവുമായ ആചാരങ്ങള്‍ക്കനുസൃതമായി യൂണിഫോം നല്‍കണമെന്നും പെന്‍ക്വീന്‍ ആവശ്യപ്പെട്ടു.
മിനി ഊട്ടി ഗാര്ഡന് ഹില്‍ റിസോര്‍ട്ടില്‍ നടന്ന 24 ഹവര്‍ ലീഡ് ഹെര്‍ ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ഗേള്‍സ് ക്യാമ്പസ് കാള്‍, ജില്ലാ വിദ്യാര്‍ത്ഥിനി സംഗമങ്ങള്‍, കേരള മുസ്ലിമ കോണ്‍ക്ലേവ്, ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്നീ പദ്ധതികള്‍ ആസൂത്രണം ചെയ്ത ക്യാമ്പില്‍ അഹ്ലുസുന്ന, വിശ്വാസം, മോഡേണിറ്റി, സംഘാടനം എന്നീ വിഷയങ്ങളിലായി പ്രസംഗഎഴുത്ത് പരിശീലനവും നടന്നു.
ട്രെന്റ് സംസ്ഥാന ജന. കണ്‍വീനര്‍ ഡോ. ഖയ്യൂം കടമ്പോട്, ഇബാദ് സംസ്ഥാന ജന. കണ്‍വീനര്‍ റഫീഖ് ചെന്നൈ, ആസിഫ് ദാരിമി പുളിക്കല്‍, ഷബിന് മുഹമ്മദ്, ഫാരിസ് പി യു, ബാസിത് മുസ്ലിയാരങ്ങാടി, കാമില്‍ ചോലമാട് വിവിധ സെഷനുകളിലായി വിദ്യാര്‍ത്ഥിനികളോട് സംവദിച്ചു. സയ്യിദത്ത് സല്‍മ മിന്‍ഹ, നാജിയ ബദ്റു, ഫര്‍സാന കാളിയാര്‍, റാഷിദ, ഷിഫ മുഹമ്മദ്, മിസ്രിയ, ഷബീബ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."