ഹര്‍ഷിനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിക്ക് കത്തയക്കും
ഹര്‍ഷിനയ്ക്കു പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; മുഖ്യമന്ത്രിക്ക് കത്തയക്കും
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരിയായ ഹര്‍ഷനയും കുടുംബവും രാഹുല്‍ ഗാന്ധിയെ കണ്ടു.
നീതി ലഭിക്കുന്നതുവരെ ഒപ്പമുണ്ടാകുമെന്ന രാഹുല്‍ ഗാന്ധിയുടെ ഉറപ്പിന്റെ കരുത്തിലാണ് ഹര്‍ഷിനയും കുടുംബവും. സഹനസമരത്തിന്റെ 84ാം ദിവസമാണ് രാഹുല്‍ ഗാന്ധിയെ കണ്ട് ഹര്‍ഷിനയും കുടുംബവും തങ്ങളുടെ ദുരിതവും നിസഹായതകളും വിവരിച്ചത്. രാഹുല്‍ ഗാന്ധി എല്ലാം കേള്‍ക്കുകയും മുഖ്യമന്ത്രിക്ക് കത്തെഴുതാമെന്നു പറയുകയും ചെയ്‌തെന്ന് ഹര്‍ഷിന പ്രതികരിച്ചു. വേണ്ട കാര്യങ്ങള്‍ ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയിലെ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ചു വര്‍ഷത്തോളം താന്‍ അനുഭവിച്ച ദുരിതത്തെ കുറിച്ചും ഇപ്പോള്‍ നീതിതേടി സമരം തുടങ്ങിയപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന അവഗണനയെ കുറിച്ചും ഹര്‍ഷിന പറഞ്ഞപ്പോള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇതെല്ലാം രാഹുല്‍ ഗാന്ധിക്ക് വിശദീകരിച്ചുകൊടുത്തു.
വിവരങ്ങള്‍ കേട്ട രാഹുല്‍ ഗാന്ധി ഹര്‍ഷിനയെയും ഭര്‍ത്താവിനെയും കുട്ടികളെയും ചേര്‍ത്തുപിടിച്ചു ആശ്വാസം പകര്‍ന്നു. സഹനസമരം നടത്തുന്ന വനിതയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ഇടപെട്ട് നീതി ലഭ്യമാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."