കന്നുകാലി മോഷണം ആരോപിച്ച് അസമില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി; ആറ് പേര് അറസ്റ്റില്‍
ദിസ്പൂര്‍: കന്നുകാലികളെ മോഷ്ടിച്ചു എന്നാരോപിച്ച് അസമിലെ ഹോജൈ ജില്ലയില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി. 40 വയസുകാരനായ ഹിഫ്സുര്‍ റഹ്മാന് എന്ന യുവാവിനെ ശനിയാഴ്ച രാത്രിയാണ് രണ്ട് പോത്തുകളെ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഒരു കൂട്ടമാളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.ആക്രമത്തില്‍ മാരകമായ പരിക്കേറ്റ യുവാവിനെ പൊലിസെത്തി ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് റഹ്മാന് ആന്തരികക്ഷതം അടക്കം സംഭവിച്ചതായി പൊലിസ് മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട റഹ്മാന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലിസ് എട്ട് പേരാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ ഉള്‍പ്പെട്ടിരുന്നതെന്ന് കണ്ടെത്തുകയും, അതില്‍ ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സഞ്ജയ് ദാസ്, നിഖില്‍ ദാസ്, തുലേന്ദ്ര ദാസ്, ഉദ്ദം ചക്രബര്‍ത്തി, ജയന്ത ചക്രബര്‍ത്തി, സന്ദു മജുംദാര്‍ എന്നിങ്ങനെയാണ് അറസ്റ്റിലായ പ്രതികളുടെ പേര് വിവരങ്ങള്‍.ഇവര്‍ക്കെതിരെ ഐ.പി.സിയിലെ സെക്ഷന്‍ 302 പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
Content Highlights:man lynched on suspicion of cattle theft in assam 6 arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."