ദേശീയ പതാക ഉയര്‍ത്തിയില്ലെങ്കില്‍ ശിക്ഷയില്ല; പക്ഷേ ഉയര്‍ത്തുകയാണെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
രാജ്യം ഒരിക്കല്‍ കൂടി സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍നിന്ന് മോചനം ലഭിച്ചതിന്റെ വാര്‍ഷികദിനത്തിലെത്തുമ്പോള്‍ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായ ത്രിവര്‍ണ പതാകകള്‍ ഓരോ വീടുകള്‍ മുതല്‍ പാര്‍ലമെന്റിലും സുപ്രിംകോടതിയിലും വരെ പാറിക്കളിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിലും റിപബ്ലിക് ദിനത്തിലും സ്വകാര്യ വ്യക്തികളും ക്ലബ്ബുകള്‍ പോലുള്ള താഴെതട്ടിലുള്ള കൂട്ടായ്മകളും ദേശീയപതാക ഉയര്‍ത്താറുണ്ട്. ഇങ്ങനെ പതാക ഉര്‍ത്തണോ വേണ്ടയോ എന്നത് ഓരോരുത്തരുടെയും തെരഞ്ഞെടുപ്പാണ്, അത് ഐശ്ചികമാണ്. എന്നാല്‍, പതാക ഉയര്‍ത്തുകയാണെങ്കില്‍ അതിന് ചില വ്യവസ്ഥകളും നിയമങ്ങളും ഉണ്ട്. അത് പാലിക്കാത്തത് തടവോ പിഴയോ രണ്ടുമോ ലഭിക്കാവുന്ന കുറ്റമാണ്. ഈ നിയമം ഇന്ത്യയില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലുമുണ്ട്. പക്ഷേ ഓരോ രാജ്യത്തും നിയമം വ്യത്യസ്തമാണെന്ന് മാത്രം. ഇന്ത്യന്‍ പതാകയുടെ ഉപയോഗത്തെ സംബന്ധിച്ച് 1950ലെ എംബ്ലംസ് ആന്‍ഡ് നെയിംസ് ആക്ടിലാണ് നിയന്ത്രണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്. ഇന്ത്യയിലെ നിയമങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ദേശീയ പതാകയുടെ രൂപം
പതാകയുടെ നീളത്തിന്റെയും വീതിയുടെയും അനുപാതം 3:2 ആണ്. 6 ഇഞ്ചു മുതല്‍ 21 അടിവരെ ഒമ്പത് തരം അളവുകളാണ് പതാകയ്ക്കു നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കൈകൊണ്ട് നിര്‍മ്മിച്ച പരുത്തി, പോളീസ്റ്റര്‍, കമ്പിളി, ഖാദി മുതലായവ കൊണ്ടുള്ള പതാകകള്‍ ഉപയോഗിക്കാനായിരുന്നു നേരത്തെ അനുമതി. എന്നാല്‍ ഇപ്പോള്‍ മെഷീന്‍ നിര്‍മ്മിത പതാകകളും ഉയര്‍ത്താന്‍ അനുവാദമുണ്ട്. നേരത്തെ പകല്‍ മാത്രമേ പതാക ഉയര്‍ത്താന്‍ അനുമതി ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ സര്‍ക്കാര്‍ ചട്ടം മാറ്റി. ഇപ്പോള്‍ 24 മണിക്കൂറും പകലും രാത്രിയും പതാക ഉയര്‍ത്താം.
പതാക ഉയര്‍ത്തുന്നതിനുള്ള നിയമങ്ങള്‍
▶️ പതാകയിലെ കുങ്കുമ നിറം എപ്പോഴും മുകളിലും വെള്ള മധ്യത്തിലും പച്ച താഴെയും ആയിരിക്കണം.
▶️ കൊടിയുടെ ആകൃതി ദീര്‍ഘചതുരാകൃതിയിലായിരിക്കണം. അതിന്റെ നീളവും വീതിയും തമ്മിലുള്ള അനുപാതം 3.2 ആയിരിക്കണം. അശോക ചക്രത്തിന് 24 കാലുകള്‍ ഉണ്ടായിരിക്കണം.
▶️ ഒരു കാരണവശാലും പതാക നിലത്ത് തൊടരുത്. ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റൊരു പതാക ഉയര്‍ത്താനും പാടില്ല.
▶️ പതാകയുടെ ഏതെങ്കിലും ഭാഗം കത്തിക്കുക, കേടുവരുത്തുക, വാക്കാല്‍ അപമാനിക്കുക എന്നിവ നിരോധിച്ചിട്ടുണ്ട്.
▶️ പതാകയില്‍ ഒന്നും എഴുതാന്‍ പാടില്ല. പതാക താഴ്ത്തിക്കഴിഞ്ഞാല്‍ മടക്കി സൂക്ഷിക്കണം. പതാക വലിച്ചെറിയാനും നശിപ്പിക്കാനും പാടില്ല.
▶️ ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ അത് നനയരുതെന്നും ഒരു തരത്തിലും കേടുപാടുകള്‍ വരുത്തരുതെന്നും ഓര്‍മ്മിക്കുക.
Whenever the National Flag is displayed, it should occupy the position of honour and should be distinctly placed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."