യുഎഇയിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ; ചിലയിടങ്ങളിൽ 25 ഡിഗ്രി വരെ കുറയും
യുഎഇയിൽ ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ; ചിലയിടങ്ങളിൽ 25 ഡിഗ്രി വരെ കുറയും
അബുദാബി: യുഎഇയിൽ ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിച്ചു.
രാജ്യത്ത് ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. അതേസമയം, അബുദാബിയിൽ 34 ഡിഗ്രി സെൽഷ്യസും ദുബായിൽ 34 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 25 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാനും സാധ്യതയുണ്ട്.
രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. അബുദാബിയിൽ 20 മുതൽ 75 ശതമാനം വരെയും ദുബായിൽ 25 മുതൽ 70 ശതമാനം വരെയും ആയിരിക്കും മൂടൽമഞ്ഞിനെ ലെവൽ.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."