HOME
DETAILS

അമേരിക്കയാണോ സ്വപ്‌നം; യാത്രയെക്കുറിച്ച് ആശങ്കയുണ്ടോ? യു.എസിലെ പ്രധാനപ്പെട്ട ആറ് വിസകളെക്കുറിച്ച് അറിഞ്ഞോളൂ

  
backup
August 14 2023 | 06:08 AM

six-major-visas-issued-by-us-government

അമേരിക്കയാണോ സ്വപ്‌നം; യാത്രയെക്കുറിച്ച് ആശങ്കയുണ്ടോ? യു.എസിലെ പ്രധാനപ്പെട്ട ആറ് വിസകളെക്കുറിച്ച് അറിഞ്ഞോളൂ

ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. മെച്ചപ്പെട്ട ജീവിത സാഹചര്യവും, തൊഴില്‍ സാഹചര്യവും, സാമ്പത്തിക ഭദ്രതയും വിദേശികളെ അമേരിക്കയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ആര്‍ക്കും തോന്നിയ പോലെ കടന്ന് ചെല്ലാവുന്ന ഒരു രാജ്യമല്ല അമേരിക്ക. ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ വിസ നടപടികള്‍ പാലിക്കപ്പെടുന്ന രാജ്യമാണത്. അതുകൊണ്ട് തന്നെ ഒരു യു.എസ് വിസ കിട്ടണമെന്നത് പലരുടെയും സ്വപ്‌നമായി തന്നെ അവശേഷിക്കുന്നു.

പ്രധാനമായും ആറ് തരം വിസകളാണ് അമേരിക്കന്‍ ഭരണകൂടം വിദേശികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. ഇമ്മിഗ്രന്റ് വിസ, നോണ്‍ ഇമിഗ്രന്റ് വിസ, റിലേറ്റീവ് വിസ, ഫാമിലി സ്‌പോണ്‍സേര്‍ഡ് വിസ, ഡൈവേഴ്‌സിറ്റി ഇമ്മിഗ്രന്റ് വിസ, സ്‌പെഷ്യല്‍ ഇമ്മിഗ്രന്റ് വിസ, തൊഴില്‍ അധിഷ്ഠിത വിസകള്‍ എന്നിവയാണവ.

നോണ്‍ ഇമ്മിഗ്രന്റ് വിസ (കുടിയേറ്റേതര വിസകള്‍, സന്ദര്‍ശക വിസകള്‍)


വിവിധ ആവശ്യങ്ങള്‍ക്കായി യു.എസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള വിസയാണിത്. DS-160 എന്നറിയപ്പെടുന്ന ഫോം വഴി അപേക്ഷ സമര്‍പ്പിച്ചാണ് നമുക്ക് കുടിയേറ്റേതര വിസകള്‍ക്ക് അപേക്ഷിക്കാനാവുക. തുടര്‍ന്ന് യു.എസ് എംബസി നടത്തുന്ന അഭിമുഖം വഴിയാണ് വിസ അനുവദിക്കുന്നത്.

അതേസമയം യു.എസുമായി സഹകരണ കരാറില്‍ ഏര്‍പ്പെട്ട യു.കെ, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ചിലി തുടങ്ങി 40 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിനോദ സഞ്ചാരത്തിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി സന്ദര്‍ശന വിസയില്ലാതെ തന്നെ രാജ്യത്തേക്ക് എത്താന്‍ സാധിക്കും. പക്ഷെ ഇത് 90 ദിവസത്തെ കാലയളവിലേക്കാണെന്ന് മാത്രം. 20 ഓളം സന്ദര്‍ശന വിസകള്‍ തന്നെ നിലവിലുണ്ട്. അവയില്‍ പ്രധാനപ്പെട്ട അഞ്ചെണ്ണം ചുവടെ കൊടുത്തിരിക്കുന്നു.

B-1/B-2: ബിസിനസ് ടൂറിസം ആവശ്യങ്ങള്‍ക്കായി യു.എസ് സന്ദര്‍ശിക്കുന്നവര്‍ക്കുള്ള വിസയാണിത്.
F: യു.എസിലെ കോളജുകളില്‍ പഠനത്തിന് അവസരം ലഭിച്ച വിദ്യാര്‍ഥിള്‍ക്ക് നല്‍കുന്ന വിസയാണിത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം 60 ദിവസം വരെ യു.എസില്‍ തുടരാനുള്ള അനുമതിയും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.
J: സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍, അധ്യാപകര്‍, പ്രൊഫഷണല്‍ ട്രെയിനീസ് എന്നിവര്‍ക്കായി നല്‍കുന്ന വിസ.
C-1/D: അമേരിക്കയിലേക്ക് തുടര്‍ച്ചയായി യാത്ര ചെയ്യേണ്ടി വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്‍മാരായ എയര്‍ലൈന്‍ ജീവനക്കാര്‍ക്കും, ക്രൂയിസ് ഷിപ്പ് ജീവനക്കാര്‍ക്കുമായി നല്‍കുന്ന വിസയാണിത്.
H-1B: എഞ്ചിനീയറിങ്, ടെക്, മെഡിസിന്‍, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്കായി നല്‍കുന്ന വിസയാണിത്.

ഇമ്മിഗ്രന്റ് വിസ ( കുടിയേറ്റ വിസകള്‍)

യു.എസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നല്‍കുന്ന വിസയാണിത്. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വ്വീസ് അംഗീകരിച്ച അപേക്ഷകര്‍ക്കാണ് വിസക്ക് അപേക്ഷിക്കാന്‍ യോഗ്യതയുള്ളത്. തുടര്‍ന്ന് യു.എസ് എംബസിയില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കുന്നു. അഞ്ച് വിസകളാണ് പ്രധാനമായും കുടിയേറ്റ വിസകള്‍ക്ക് കീഴില്‍ വരുന്നത്.
IR-1 and CR-1: ജീവിത പങ്കാളികള്‍ക്കായി നല്‍കുന്ന വിസയാണിത്. യു.എസ് പൗരത്വമുള്ളവരെ കല്യാണം കഴിച്ച വിദേശികള്‍ക്കായുള്ള വിസയാണിത്.
IR-2 and CR-2: യു.എസ് പൗരന്‍മാരുടെ അവിവാഹിതരായ 21 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ളതാണ്.
IR-3: യു.എസ് പൗരന്‍മാര്‍ വിദേശത്ത് നിന്നും ദത്തെടുക്കുന്ന അനാഥര്‍ക്കുള്ള വിസ.
IR-5: 21 വയസിന് മുകളിലുള്ള യു.എസ് പൗരന്‍മാരുടെ മാതാപിതാക്കള്‍ക്കുള്ള വിസയാണിത്.

ഫാമിലി വിസ

യു.എസിലെ പൗരന്‍മാരുമയി വിദൂര കുടുംബ ബന്ധമുള്ള വിദേശികള്‍ക്ക് നല്‍കുന്ന വിസയാണിത്. അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡ് നേടിയ സ്ഥിര താമസക്കാരായ കുടിയേറ്റക്കാര്‍ക്കും അവരുടെ ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ അവസരം നല്‍കുന്ന വിസകളാണിത്. F1, F2, F3, F4 എന്നിങ്ങനെ വ്യത്യസ്ത വിഭാഗത്തിലുള്ള ഫാമിലി വിസകള്‍ ലഭ്യമാണ്.

ഡൈവേഴ്‌സിറ്റി ഇമ്മിഗ്രന്റ്‌സ് വിസ
യു.എസിലേക്കുള്ള ഏറ്റവും കുറവ് കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കായി നല്‍കുന്ന വിസയാണിത്. ലോട്ടറി സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പിലൂടെയാണ് വിസകള്‍ ആളുകള്‍ക്ക് ലഭിക്കുക. വിദ്യാഭ്യാസ യോഗ്യതയുടെയും തൊഴില്‍ പരിചയവും കണക്കാക്കിയാണ് വിസ നല്‍കുന്നത്.

തൊഴില്‍ അധിഷ്ഠിത വിസകള്‍
ഒരു വര്‍ഷം ശരാശരി 20,000 തൊഴില്‍ വിസകളാണ് യു.എസ് വിതരണം ചെയ്യുന്നത്. ഏതെങ്കിലും പ്രത്യേക മേഖലയിലുളള ജോലി ഒഴിവിലേക്കുള്ള അപേക്ഷക്കനുസരിച്ചാണ് വിസ ലഭിക്കുന്നത്. അഞ്ച് തരം തൊഴില്‍ വിസകളാണ് നിലവിലുള്ളത്.

E1: സയന്‍സ്, ആര്‍ട്‌സ്, ബിസിനസ്, സ്‌പോര്‍ട്‌സ്, തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്യമുള്ളവര്‍ക്കും, ലോക പ്രശസ്തരായ പ്രൊഫസര്‍മാര്‍, ഗവേഷകര്‍, യു.എസ് കമ്പനികളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കുന്ന വിസയാണിത്.
E2: ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകള്‍ കരസ്ഥമാക്കിയവരോ, അസാധാരണമായ അക്കാദമിക കഴിവുകളുള്ളവര്‍ക്കോ യോഗ്യമായ തൊഴില്‍ അടിസ്ഥാനമാക്കി നല്‍കുന്ന വിസയാണിത്. ഇ2 വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് തൊഴില്‍ വകുപ്പ് അംഗീകരിച്ച തൊഴില്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
E3: വിദഗ്ദരും അവിദഗ്ദരുമായ തൊഴിലാളികള്‍ക്കും കുറഞ്ഞത് നാല് വര്‍ഷത്തെ കോളജ് ബിരുദമുള്ള പ്രൊഫഷണലുകള്‍ക്കുമുള്ള വിസയാണിത്.
E4: വൈദികര്‍, വിദേശത്തുള്ള യു.എസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ലേബര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ അപേക്ഷിക്കാവുന്ന വിസയാണിത്.
E5: യു.എസിലെ കമ്പനികളില്‍ നിക്ഷേപം നടത്തുന്ന വിദേശ പൗരന്‍മാര്‍ക്കുള്ള വിസയാണിത്.

സ്‌പെഷ്യല്‍ ഇമിഗ്രന്റ് വിസകള്‍
ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കക്ക് വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കായി നല്‍കുന്ന വിസയാണിത്. ഇറാഖിലെയും അഫ്ഗാനിലെയും പരിഭാഷകര്‍, ദീര്‍ഘ കാലം മറ്റ് വിദേശ രാജ്യങ്ങളില്‍ താമസിക്കേണ്ടി വന്ന അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് തിരിച്ച് വരാന്‍ വേണ്ടിയൊക്കെ നല്‍കുന്ന വിസയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  20 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  20 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  20 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  20 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  20 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago