HOME
DETAILS
MAL
യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സഹോദരനും സുഹൃത്തും പിടിയില്‍
backup
August 15 2023 | 08:08 AM
തൃശൂര്‍: ചേറ്റുപുഴയില്‍ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. അരിമ്പൂര്‍ സ്വദേശിയായ ഷൈനിന്റെ മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. പോസ്റ്റ്മാര്‍ട്ടത്തില്‍ ഷൈനിനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തിയത്. പിന്നാലെ യുവാവിന്റെ സഹോദരനേയും സുഹൃത്തിനേയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഷെറിന്‍(24) സൂഹൃത്തായ അരുണ്‍ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.ഒന്നിച്ച് പോകുമ്പോള്‍ ബൈക്കില്‍ നിന്ന് വീണതാണെന്ന് സഹോദരനും സുഹൃത്തും പറഞ്ഞിരുന്നത്. വണ്ടിയില്‍ പെട്രോള്‍ തീര്‍ന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഹെല്‍മറ്റ് കൊണ്ട് തലക്കടിച്ച ശേഷം സഹോദരനും കൂട്ടുകാരനുമാണ് ആംബുലന്‍സ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചത്.
Content Highlights:thrissur man murder brother and friend arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."