അസ്‌ലം വധം: ആഭ്യന്തര വകുപ്പിന്റേത് കുറ്റകരമായ അലംഭാവം-മുല്ലപ്പള്ളി രാമചന്ദ്രന്‍
നാദാപുരം: അസ്‌ലമിന്റെ കൊലപാതകികളെ പിടികൂടുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പ് കുറ്റകരമായ അലംഭാവമാണു കാണിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി. പ്രതികള്‍ സഞ്ചരിച്ച കാറ് കണ്ടെത്തുകയും കുറ്റവാളികളെ കുറിച്ചു സൂചനകള്‍ ലഭിക്കുകയും ചെയ്തിട്ടും എന്തുകൊണ്ട് അവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടു വരുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.
സി.പി.എമ്മിന്റെ കോഴിക്കോട്, കണ്ണൂര്‍ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിഷ്ഠുര കൊലപാതകം നടത്തിയതെന്നു പരക്കെ സംസാരമുണ്ട്. ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ രീതിയാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്. ഇടതുസര്‍ക്കാര്‍ വന്ന ശേഷം കുപ്രസിദ്ധരായ പല കറ്റവാളികളും പരോളിലിറങ്ങിയിട്ടുണ്ട്. അവരുടെ പങ്കാളിത്തവും പൊലിസ് അന്വേഷിക്കണം. കൊലപാതകം നടത്തിയ പ്രതികളോടൊപ്പം അസ്‌ലമിന്റെ വധം ആസൂത്രണം ചെയ്ത നേതാക്കന്മാരെ കൂടി പിടികൂടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."