ഇനിമുതല്‍ ചാറ്റുകള്‍ 'ലോക്ക്' ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
ഇനിമുതല്‍ ചാറ്റുകള്‍ 'ലോക്ക്' ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
വാട്സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍ അപ്ഡേറ്റ് ചെയ്യുന്നത് അടുത്ത കാലത്തൊന്നും നിര്‍ത്തില്ലെന്ന വാശിയിലാണ് മെറ്റ. ഒന്നിനുപിറകെഒന്നായി അതിങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കളുടെ സുരക്ഷക്കായുള്ള പുതിയ ഫീച്ചറാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ് ആപ്പ് വെബ് വെര്‍ഷനിലാണ് പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ അപ്ഡേഷനിലൂടെ ഇനിമുതല്‍ നിങ്ങള്‍ക്ക് വാട്സ് ആപ്പിലെ ചാറ്റുകളും ലോക്ക് ചെയ്ത് വയ്ക്കാനാവും. മറ്റുള്ളവര്‍ കാണരുതെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ചാറ്റുകള്‍ മാത്രം തെരഞ്ഞെടുത്ത് ലോക്ക് ചെയ്യാനുള്ള സംവിധാനമാണ് വെബില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാസ് വേര്‍ഡ് ഉപയോഗിച്ചാണ് ചാറ്റുകള്‍ ലോക്കാക്കുന്നത്. സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നതോടെ വാട്‌സ് ആപ്പ് വെബ് ലോക്ക്ഡ് ആവും. സെറ്റിങ്‌സില്‍ പ്രൈവസി ടാപ്പ് ചെയ്ത് നോക്കിയാല്‍ ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന് അറിയാന്‍ സാധിക്കും.
ലോക്ക് ചെയ്ത ചാറ്റുകള്‍ വാട്‌സ് ആപ്പിലെ തന്നെ മറ്റൊരു ഫോള്‍ഡറിലേക്കാണ് സേവ് ചെയ്യുന്നത്. ഇനി നിങ്ങള്‍ക്ക് ചാറ്റിലൂടെ കൈമാറുന്ന മീഡിയ ഫയലുകള്‍ ഫോണില്‍ സേവ് ചെയ്യണമെങ്കില്‍ ചാറ്റ് ലോക്ക് സിസ്റ്റം താല്‍ക്കാലികമായി ഡിസേബ്ള്‍ ചെയ്യേണ്ടി വരും. ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ ചാറ്റുകളോടൊപ്പം ലോക്ക് ചെയ്ത കോണ്‍ടാക്ട് വിവരങ്ങളും മെസേജ് നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടും. നിങ്ങള്‍ ഏത് ഡിവൈസിലാണോ ചാറ്റുകള്‍ ലോക്ക് ചെയ്തത് അതില്‍ മാത്രമായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.
ചാറ്റ് ലോക്ക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നതിനായി ആദ്യം വാട്‌സ് ആപ്പ് തുറന്ന് ഏത് ചാറ്റാണോ ലോക്ക് ചെയ്യേണ്ടതെന്ന് തെരഞ്ഞെടുക്കുക. ശേഷം
- ചാറ്റ് ഓപ്പണ്‍ ചെയ്ത് ചാറ്റ് ഇന്‍ഫോ ക്ലിക്ക് ചെയ്യുക.
- ചാറ്റ് ലോക്ക് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- ലോക്ക് ദിസ് ചാറ്റ് വിത്ത് ഫെയ്‌സ് ഐ.ഡി എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
- അതിന് ശേഷം വ്യൂ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ലോക്ക് ചെയ്ത ചാറ്റുകള്‍ കാണാനാവും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."