സഞ്ജു റിസര്‍വില്‍, രാഹുലും ശ്രേയസും തിരിച്ചെത്തി; ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇവര്‍
സഞ്ജു റിസര്‍വില്‍, രാഹുലും ശ്രേയസും തിരിച്ചെത്തി; ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇവര്‍
മുംബൈ: ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി. ഏറെക്കാലമായി പരിക്ക് കാരണം പുറത്തായിരുന്ന ജസ്പ്രീത് ബുംറയും ഏകദിന ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. നിലവില്‍ അയലന്‍ഡ് പര്യടനത്തിലുള്ള ട്വന്റി 20 ടീമിനെ നയിക്കുന്നത് ബുംറയാണ്. മലയാളി താരം സഞ്ജു സാംസണെ 17 അംഗ ടീമില്‍ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തി. ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഏഷ്യാ കപ്പ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തായി.
രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ മലയാളി താരം സഞ്ജു സാംസണെ റിസര്‍വ് താരമായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമിലുണ്ട്. ആഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് ആരംഭിക്കുന്നത്. സപ്തംബര്‍ രണ്ടിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 13 മത്സരങ്ങളുള്ള ടൂര്‍ണമെന്റിലെ ഒമ്പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നാലെണ്ണം പാകിസ്താനിലുമാണ് നടക്കുക.
Sanju Samson will be backup for Asia Cup 2023. pic.twitter.com/vCCn10yP0R
— Johns. (@CricCrazyJohns) August 21, 2023
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്!ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജദേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. റിസര്‍വ് താരം – സഞ്ജു സാംസണ്‍.
ഈ മാസം 30ന് പാക്കിസ്ഥാന്‍നേപ്പാള്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയാണ് ഇന്ത്യപാക് മത്സരത്തിന് വേദിയാവുക. ഒക്ടോബര്‍ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്. ഇതിനുശേഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."