ലിങ്ക്ഡ് ഇന്നിന് പണി കൊടുക്കാന്‍ മസ്‌ക്ക്; എക്‌സില്‍ ഭാവിയില്‍ ജോലിയും തിരയാം
ട്വിറ്ററിനെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക് ഏറ്റെടുത്തത് മുതല്‍ ആപ്പിനെയും മസ്‌ക്കിനേയും കുറിച്ചുളള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും മറ്റും സജീവമാണ്. മസ്‌ക്ക് നേതൃസ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ആപ്പില്‍ സമൂലമായ പല മാറ്റങ്ങളും കൊണ്ടു വന്നിരുന്നു. ആപ്പിന്റെ പേര് മാറ്റിയതുള്‍പ്പെടെയുളള നടപടികളില്‍ സമ്മിശ്ര പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും മസ്‌ക്കിന് നേരെ ഉണ്ടായിട്ടുളളത്.
എന്നാലിപ്പോള്‍ ലിങ്കിഡ് ഇന്നിനെപ്പോലെ ഉപഭോക്താക്കള്‍ക്ക് ജോലി തിരയുന്നതിനുളള സംവിധാനം എക്‌സില്‍ അവതരിപ്പിക്കാന്‍ മസ്‌ക്ക് തയ്യാറെടുക്കുന്നു എന്ന തരത്തിലുളള റിപ്പോര്‍ട്ടുകളിപ്പോള്‍ പുറത്ത് വരുന്നുണ്ട്.
എക്‌സ് പരിശോധിച്ചുറപ്പിച്ച സ്ഥാപനങ്ങള്‍ക്കാണ് ആപ്പില്‍ ജോലികള്‍ ലിസ്റ്റ് ചെയ്യാന്‍ സാധിക്കുന്നത്.അതേസമയം എക്‌സ് ഹൈറിങ് എന്ന പ്ലാറ്റ്‌ഫോമില്‍ ഇതിനകം തന്നെ ജോലി ഒഴിവുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ യു.എസില്‍ മാത്രമെ ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമായിട്ടുളളൂ. മറ്റിടങ്ങളിലേക്ക് പ്രസ്തുത ഫീച്ചര്‍ അവതരിപ്പിക്കുന്നതിനെ സംബന്ധിച്ച് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.
Content Highlights:elon musk x aiming to compete with linkedin
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."