പുരാവസ്തു തട്ടിപ്പ് കേസ്;ഐ.ജി ലക്ഷ്മണ്‍ അറസ്റ്റില്‍
കൊച്ചി : മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നല്‍കി വിട്ടയച്ചു. മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണ്‍ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
മോന്‍സന്‍ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാല്‍ മോന്‍സനുമായി ബന്ധമുണ്ടായിരുന്ന മുന്‍ പൊലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ, ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ ആരോഗ്യ പ്രശ്‌നം ചൂണ്ടികാട്ടി ഹാജരാകുന്ന ഐജി ലക്ഷ്മണ്‍, ഒടുവില്‍ വ്യാജ മെഡിക്കല്‍ സ!ര്‍ട്ടിഫിക്കറ്റെന്ന സംശയമടക്കം അന്വേഷണ സംഘം ഉയര്‍ത്തിയതോടെയാണ് ചോദ്യംചെയ്യലിനെത്തിയത്.
തിരുവനന്തപുരത്ത് മികച്ച ആയുര്‍വേദ ആശുപത്രി ഉണ്ടായിരിക്കെ, വെള്ളായണിയിലെ ഡിസ്‌പെന്‍സറിയിലാണ് ഐജി ചികിത്സക്ക് പോയിരുന്നത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കല്‍ രേഖ ഉണ്ടാക്കിയെന്ന് പിന്നാലെ അന്വേഷണ സംഘം ആരോപിച്ചു. മെഡിക്കല്‍ രേഖയിലടക്കം സംശയം പ്രകടിപ്പിച്ച് അന്വേഷണ സംഘം രംഗത്തെത്തിയതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ ഐജി തയ്യാറായത്.
Content Highlights:ig lakshman arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."