ചന്ദ്രയാന്റെ ലാന്‍ഡിങ്; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐ.എസ്.ആര്‍.ഒ
ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3യുടെ ലാന്‍ഡിങ് ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. നാല് ഇമേജിങ് ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടിരിക്കുന്നത്. ചന്ദ്രയാനിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.ചന്ദ്രയാന്‍ 3 പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്.വിക്രം എന്ന ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പേടകം.ഇതോടൊപ്പം ഒരു പ്രൊപ്പല്‍ഷന്‍ മൊഡ്യൂളുമുണ്ടായിരുന്നു. ചന്ദ്രയാന്‍ 2 പേടകത്തിലെ ലാന്‍ഡറിനും റോവറിനും ഇതേ പേരു തന്നെയായിരുന്നു.
Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
Content Highlights:chandrayaan3 landing video is released in isro
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."