സഹപാഠികളായ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചു; മുസ്‌ലിം യുവാവിന് മര്‍ദനം
മംഗളൂരു: സഹപാഠികളായ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതിന് മുസ്‌ലിം യുവാവിന് മര്‍ദനം. മംഗളൂരുവിലെ മൂഡബിദ്രിയിലാണ് സംഭവം. ബുധനാഴ്ച രാത്രി നടന്ന അക്രമസംഭവത്തിന് പിന്നാലെ പൊലിസ് നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എ.പ്രേംകുമാര്‍(24),കെ.അഭിലാഷ്(25),സഞ്ജ്‌ഹെഗ്‌ഡെ(28),പി.വിനീഷ്(27) എന്നിവരാണ് അറസ്റ്റിലായത്.മൂഡബിദ്രി പ്രാന്ത്യ സ്വദേശിയും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുമായ കെ.ഫര്‍ഹാനാണ്(19) അക്രമത്തിന് ഇരയായത്. ബംഗളൂരുവിലേക്ക് ബസ് കാത്തു നില്‍ക്കുകയായിരുന്ന സഹപാഠികളായ രണ്ട് പെണ്‍കുട്ടികളെ കണ്ട ഫര്‍ഹാന്‍ അവരോട് സംസാരിച്ചു നില്‍ക്കുകയായിരുന്നു.
ഇത് കണ്ട നാലംഗ സംഘം ഫര്‍ഹാനോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുകയും പിടിച്ചെടുക്കുകയുമായിരുന്നു. മുസ്ലിം ആണെന്ന് മനസ്സിലായതോടെ ഹിന്ദു പെണ്‍കുട്ടികളുമായി എന്താ കാര്യം എന്ന് ചോദിച്ച് മുഖത്തടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പരാതിയില്‍ പറഞ്ഞു. ഫര്‍ഹാനെ അക്രമിക്കുന്നതിനിടെ പൊലിസ് വണ്ടികണ്ട് അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദക്ഷണ കന്നട ഉള്‍പ്പെടെയുളള തീരദേശ കര്‍ണാടകയില്‍ വര്‍ദ്ധിച്ചു വരുന്ന വിദ്വേഷ അക്രമങ്ങള്‍ക്ക് തടയിടാന്‍ പൊലിസിന്റെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചെങ്കിലും വര്‍ഗീയ അക്രമങ്ങള്‍ തെക്കന്‍ കര്‍ണാടകയില്‍ അടിക്കടി ആവര്‍ത്തിക്കുന്നുണ്ട്.
Content Highlights:moral police attack on muslim student who spoke to female classmates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."