'ഇങ്ങനെയാണ് റോവര്‍ ചന്ദ്രനിലിറങ്ങിയത്'; ചന്ദ്രയാന്‍ ലാന്‍ഡറില്‍ നിന്ന് റോവര്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ
'ഇങ്ങനെയാണ് റോവര്‍ ചന്ദ്രനിലിറങ്ങിയത്'; ചന്ദ്രയാന്‍ ലാന്‍ഡറില്‍ നിന്ന് റോവര്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ
മുംബൈ: ചന്ദ്രയാന്‍ ലാന്‍ഡറില്‍ നിന്ന് റോവര്‍ ചന്ദ്രനിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആര്‍.ഒ. ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ റോവര്‍ പുറത്തേക്ക് വരുന്നതും നിരപ്പായ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ബുധനാഴ്ച വൈകിട്ട് 6.04ന് നടന്ന ലാന്‍ഡിങിനുശേഷം മൂന്നര മണിക്കൂര്‍ പിന്നിട്ടാണ് റോവര്‍ സാവധാനം ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറങ്ങിയത്. ഒരു ചാന്ദ്രദിനത്തിന്റെ (14 ഭൗമ ദിവസങ്ങല്‍) ദൈര്‍ഘ്യത്തിനുള്ളില്‍ ചന്ദ്രനിലെ ചന്ദ്രയാന്‍3 ദൗത്യം അവസാനിപ്പിക്കേണ്ടതുണ്ട്. 14 ദിവസത്തിനു ശേഷം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യപ്രകാശം അപ്രത്യക്ഷമാവും. ഇതോടെ അന്തരീക്ഷ താപനില മൈനസ് 238 ഡിഗ്രി സെല്‍ഷ്യസായി കുറയും. ഇത്രയും കഠിനമേറിയ തണുപ്പില്‍ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സുരക്ഷിതമായി പ്രവര്‍ത്തിക്കാനാകില്ലെന്നാണ് ഐ.എസ്.ആര്‍.ഒ പറയുന്നത്.
ഇന്നലെ രാവിലെയോടെ ഉപരിതലത്തില്‍ സെക്കന്‍ഡില്‍ ഒരു സെന്റിമീറ്റര്‍ വേഗതയില്‍ നീങ്ങിത്തുടങ്ങിയ റോവര്‍ ലാന്‍ഡിംഗ് ഏരിയയുടെയും വിക്രം ലാന്‍ഡറിന്റെയും ചിത്രങ്ങള്‍ പകര്‍ത്തി. റോവറിലെ നാവിഗേഷന്‍ കാമറകളുടെ സഹായത്തോടെയാണ് റോവര്‍ പതിയെ നീങ്ങുന്നത്.
റോവറിന്റെ മുന്നിലുള്ള രണ്ട് 1 എം.ബി മോണോക്രോമാറ്റിക് കാമറകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വൈകാതെ ഇസ്രോയിലെ മോണിറ്ററിങ് സെന്ററിലെത്തും. മൂന്നടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവും 26 കിലോഭാരവുമാണ് പ്രഗ്യാന്‍ റോവറിനുള്ളത്. ഉപരിതലത്തിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ചന്ദ്രന്റെ പ്രതലത്തിലെ ധാതുകളെ കുറിച്ചും ജലസാധ്യതയെ കുറിച്ചും റോവര്‍ വിവരങ്ങള്‍ ശേഖരിക്കും. മണ്ണ്, പാറക്കഷണങ്ങള്‍ എന്നിവയിലും റോവറിന്റെ പരീക്ഷണം നടക്കും. ചന്ദ്രന്റെ ഉപരിതലത്തിലെ രാസഘടനയെ കുറിച്ചുള്‍പ്പെടെ പ്രഗ്യാന്‍ റോവര്‍ നടത്തുന്ന പര്യവേക്ഷണ ഡേറ്റ ഓര്‍ബിറ്റ് വഴി ബംഗളൂരുവിലെ ഇസ്രോ ട്രാക്കിങ് സെന്ററിലെ കംപ്യൂട്ടറില്‍ ശേഖരിക്കും.
അതേസമയം, കഴിഞ്ഞ ദിവസം ലാന്‍ഡിംഗ് സമയത്തെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തിരുന്നു. നാല് ഇമേജിങ് ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടിരിക്കുന്നത്. ചന്ദ്രയാനിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
First Selfie By Lander On Moon Shows Rover Pragyan Rolling Out
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."