മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു
മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് 9 പേര്‍ മരിച്ചു
മാനന്തവാടി: മാനന്തവാടിയില്‍ ജീപ്പ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 9 പേര്‍ മരിച്ചു. വാളാട് നിന്ന് തലപ്പുഴയിലേക്ക് തേയിലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപം ഇന്ന് വൈകീട്ട് 3.30 ഓടെയാണ് അപകടമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന വനിതാ തൊഴിലാളികളാണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
മരിച്ച ഒമ്പത് തോട്ടം തൊഴിലാളികളിൽ 6 പേരെ തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ റാണി, ശാന്തി, ചിന്നമ്മ, ലീല, റാബിയ, ഷീജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. കണ്ണോത്ത് മലയ്ക്ക് സമീപമാണ് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞത്. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്.
വനം മന്ത്രി AK ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്.
പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."