വയനാട് വാഹനാപകടം; മന്ത്രി എ.കെ ശശീന്ദ്രന് സംഭവ സ്ഥലത്ത്
മന്ത്രി എ.കെ ശശീന്ദ്രന് സംഭവ സ്ഥലത്ത്
മാനന്തവാടി: വനം മന്ത്രി എ.കെ ശശീന്ദ്രന് ജീപ്പ് അപകടം നടന്ന മാനന്തവാടിയിലെത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് സംഭവ സ്ഥലത്തേക്കെത്തിയത്. പരുക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി മന്ത്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു വയനാട് കണ്ണോത്തുമലയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണ്.
വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. 12 യാത്രക്കാരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്. 25 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്.
സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."