രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ ഒരു വോട്ട് മുര്‍മുവിന്
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മുഴുവന്‍ വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. 140 അംഗ നിയമസഭയില്‍ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മ്മുവിന് സംസ്ഥാനത്തെ ഒരു എം എല്‍ എ വോട്ട് നല്‍കിയെന്നാണ് വ്യക്തമാകുന്നത്.
ഒഡീഷയിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുര്‍മ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ ജയിക്കാന്‍ വേണ്ട മിനിമം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിയിരുന്നു.
ആകെ 4025 എംഎല്‍എമാര്‍ക്കും 771 എംപിമാര്‍ക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര് വോട്ടു ചെയ്തു. കേരളം ഉള്‍പ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎല്‍എമാരും വോട്ടു രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."