രമക്കുള്ള വധഭീഷണിക്കത്തില്‍ സതീശനും വേണുഗോപാലിനും മുരളീധരനും മുന്നറിയിപ്പ്, പിന്നില്‍ സഖാക്കളാകുമെന്നതില്‍ തര്‍ക്കമില്ലെന്ന് കെ.കെ രമ
തിരുവനന്തപുരം: കെ.കെ രമക്ക് വധഭീഷണി മുഴക്കി അയച്ച ഭീഷണിക്കത്തില്‍
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ. മുരളീധരന്‍ എം.പി, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കും മുന്നറിയിപ്പ്.
മൂന്നുപേരോടും സൂക്ഷിക്കാന്‍ പറയണമെന്നാണ് കത്തില്‍ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച എം.എല്‍.എ ഹോസ്റ്റലിലായിരുന്നു ഭീഷണി കത്ത് ലഭിച്ചത്.
അതേ സമയം ഭീഷണി കാര്യമാക്കുന്നില്ലെന്നും അതില്‍ കഴമ്പുമില്ലെന്നും കെ.കെ രമ പ്രതികരിച്ചു.
'പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്. കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല. ഇടതുപക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കരുതെന്ന് കത്തിലുണ്ട്. ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്. ഭയപ്പെടുത്തിയിരുത്താന്‍ വേണ്ടിയുള്ള നീക്കമാകാം. അതിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങള്‍. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വഷിച്ച് കണ്ടെത്തട്ടെയെന്നും കെ.കെ രമ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."