HOME
DETAILS
MAL
എം.എം മണിക്കെതിരായ ആനിരാജയുടെ വിമര്‍ശനം; പാര്‍ട്ടി നിലപാടിനോട് ചേരാത്ത നടപടിയെന്ന് കാനം രാജേന്ദ്രന്
backup
July 24 2022 | 12:07 PM
തിരുവനന്തപുരം: രമയ്ക്കെതിരെ എം.എം മണിനടത്തിയ വിമര്‍ശനങ്ങളെ തള്ളിപ്പറഞ്ഞ സി.പി.ഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്ന് കാനം രാജേന്ദ്രന്.
കേരളത്തിലെ വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകവുമായി ആലോചിക്കണമായിരുന്നു. സംസ്ഥാന നേതൃത്വവുമായ ചര്‍ച്ച ചെയ്യാതെ ആനി രാജ ഉന്നയിച്ച വിമര്‍ശനങ്ങളോട് സംസ്ഥാന നേതൃത്വം ഇപ്പോള്‍ പ്രതികരിക്കേണ്ടതില്ല.
ആനി രാജയുടെ ഇത്തരം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് നാഷണല്‍ എക്സിക്യൂട്ടീവിന് സംസ്ഥാന സെക്രട്ടറിയേറ്റ് കത്ത് നല്‍കിയിട്ടുണ്ടെന്നും കാനം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."