HOME
DETAILS

വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യംചെയ്തതിന് മർദനം; പൊലിസുകാർക്ക് സസ്‌പെൻഷൻ

  
backup
July 25 2022 | 05:07 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%ae%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%9a


തിരുവനന്തപുരം •തലസ്ഥാനത്ത് പൊലിസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലിസുകാർ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദിച്ച സംഭവത്തിൽ വകുപ്പുതല നടപടി. മൂന്നു പൊലിസുകാരെ സസ് പെൻഡ് ചെയ്തു.


കോട്ടയം ചങ്ങനാശേരി ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥൻ നിവാസ്, സീനിയർ സി.പി.ഒ ജിബിൻ, ഡ്രൈവർ പി.പി പ്രശാന്ത് എന്നിവരെയാണ് കോട്ടയം എസ്.പി സസ്‌പെൻഡ് ചെയ്തത്.
വകുപ്പുതല പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റെയിൽവേ ജീവനക്കാരനായ യുവാവിനാണ് മർദനമേറ്റത്.
കിളിമാനൂർ ബിവറേജസ് ഒൗട്ട്ലെറ്റിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലിസുകാർ മൂത്രമൊഴിക്കുകയായിരുന്നു.
ഇത് വീട്ടുടമയായ രജീഷ് ചോദ്യംചെയ്യുകയും വാക്കേറ്റത്തിനിടെ ഇവർ യുവാവിനെ മർദിച്ചെന്നുമാണ് പരാതി.


ടെംപോ ട്രാവറിലെത്തിയ പൊലിസുകാർ മദ്യപിച്ചിരുന്നെന്നും അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലിസ് ആദ്യം വിസമ്മതിച്ചെന്നും പരാതിക്കാരനായ രജീഷ് ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  2 months ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  2 months ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  2 months ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  2 months ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  2 months ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  2 months ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  2 months ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  2 months ago