HOME
DETAILS

കരിനിയമം സംസ്ഥാന സർക്കാർ ഉപേക്ഷിക്കില്ലെന്നോ?

  
backup
July 28 2022 | 03:07 AM

8945631532-2022-july-28-editorial


മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേൽ ചുമത്തിയ യു.എ.പി.എയും (നിയമ വിരുദ്ധ പ്രവർത്തന നിരോധന നിയമം) രാജ്യദ്രോഹക്കുറ്റവും റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകിയത് അത്ഭുതത്തോടെയായിരിക്കും കേരളീയ സമൂഹം ശ്രവിച്ചിട്ടുണ്ടാവുക. ജനാധിപത്യമാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഇല്ലാതാക്കാനും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നവരെ വിചാരണയില്ലാതെ അനന്തമായ കാലത്തോളം കാരാഗൃഹങ്ങളിൽ അടയ്ക്കാനും കൊണ്ടുവന്ന യു.എ.പി.എ നിയമത്തിനെതിരേ രാജ്യത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളും ശക്തമായി ശബ്ദിച്ചിരുന്നു. അത്തരമൊരു രാഷ്ട്രീയാടിത്തറയുള്ള സംസ്ഥാനത്തെ ഇടത് മുന്നണി സർക്കാർ രൂപേഷിന്റെ മേൽ യു.എ.പി.എ ചുമത്തണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടതിലൂടെ അവരും കരിനിയമത്തിന്റെ വക്താക്കളായി മാറുകയാണ്. ജനാധിപത്യ, മനുഷ്യാവകാശ പ്രവർത്തകരെ സ്തബ്ധരാക്കുന്നതായി സർക്കാരിന്റെ ഈ മറിമായം.


രൂപേഷ് ആരെയും കൊന്നിട്ടില്ല. ഭീകരപ്രവർത്തനമോ വിധ്വംസക പ്രവർത്തനമോ നടത്തിയതായും പൊലിസിന്റെ പക്കൽ രേഖകളില്ല. ആയുധങ്ങളുമായി വന്ന് മാവോയിസ്റ്റ് ആശയങ്ങൾ ഉൾപ്പെട്ട നോട്ടിസുകളും ലഘുലേഖകളും വിതരണം ചെയ്തു എന്നാണ് രൂപേഷിന് മേൽ ചാർത്തപ്പെട്ട കുറ്റം. നോട്ടിസുകളും ലഘുലേഖകളും വിതരണം ചെയ്താൽ അത് യു.എ.പി.എ നിയമവും രാജ്യദ്രോഹക്കുറ്റവും ചുമത്താവുന്ന ഭീകരപ്രവർത്തനമാണോ? ഇത്തരം ലഘുലേഖകൾ കൈവശംവച്ചു എന്നാരോപിച്ചു കൊണ്ടാണ് രണ്ട് വിദ്യാർഥികളെ ഒന്നാം ഇടതുമുന്നണി സർക്കാർ 2019 നവംബർ 3ന് യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. അവരുടെ രക്ഷിതാക്കൾ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് അലൻ, താഹ എന്നീ പേരുകളുള്ള ആ രണ്ട് വിദ്യാർഥികൾക്ക് ജാമ്യം ലഭിച്ചത്.


സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ ഹരജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത് രൂപേഷിനു മേലുള്ള യു.എ.പി.എ കുറ്റം പുനഃസ്ഥാപിക്കണമെന്നാണ്. 2008 ലെ നിയമ ഭേദഗതിക്ക് ശേഷമാണ് യു.എ.പി.എ നിയമം ഭരണകൂടങ്ങൾ രാഷ്ട്രീയ പ്രതിയോഗികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും എതിരേ വ്യാപകമായി പ്രയോഗിക്കാൻ തുടങ്ങിയത്. 2019ലും യു.എ.പി.എ നിയമം ഭേദഗതി ചെയ്തു. അത് കൂടുതൽ അപകടകരമായി പരിണമിക്കുകയും ചെയ്തു. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ ക്രിമിനൽ നിയമങ്ങൾക്കും എതിരാണ് ഭേദഗതി ചെയ്യപ്പെട്ട യു.എ.പി.എയിലെ പല വ്യവസ്ഥകളും. കുറ്റം ചെയ്തിരിക്കുന്നുവെന്ന് ഏതെങ്കിലും വ്യക്തിയോ രേഖയോ നൽകുന്ന വിവരം വച്ചോ പൊലിസ് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ വിവരം അനുസരിച്ചോ ഏതൊരാളെയും അറസ്റ്റ് ചെയ്യാനും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കാനും അധികാരം നൽകുന്നതാണ് ഭേദഗതി ചെയ്യപ്പെട്ട യു.എ.പി.എ നിയമം. ഈ ഭീകരനിയമം രൂപേഷിന്റെ മേൽ വീണ്ടും പ്രയോഗിക്കാൻ അനുമതി വേണമെന്നാണ് മനുഷ്യാവകാശത്തിന് വേണ്ടി ഘോരഘോരം ശബ്ദിക്കുന്ന ഇടതുപക്ഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനത്തെ ഇടത് മുന്നണി സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.


രാജ്യത്തെ നിയമം അനുസരിച്ചു കുറ്റാരോപിതൻ ചെയ്ത കുറ്റം തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനാണ്. എന്നാൽ യു.എ.പി.എ നിയമം അനുസരിച്ച് കുറ്റാരോപിതൻ തന്നെ താൻ നിരപരാധിയാണെന്ന് തെളിയിക്കണം. ഈ പഴുതിലൂടെയാണ് ഭരണകൂടങ്ങളും പൊലിസ് ഉദ്യോഗസ്ഥരും നിക്ഷിപ്ത താൽപര്യപ്രകാരം മനുഷ്യാവകാശ പ്രവർത്തകരേയും നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരേയും വേട്ടയാടുന്നത്. മനുഷ്യാവകാശ സംഘടനകളെയും ഗ്രൂപ്പുകളെയും ഈ നിയമത്തിലൂടെ സർക്കാരിന് ഭീകര ഗ്രൂപ്പുകളായി ചിത്രീകരിക്കാം. അഡീഷനൽ കുറ്റപത്രം സമർപ്പിക്കുന്നതിലൂടേയും എണ്ണിയാലൊടുങ്ങാത്ത സാക്ഷികളെ ഒരുക്കിനിർത്തുന്നതിലൂടെയും തടവും വിചാരണയും അനന്ത കാലത്തോളം നീട്ടിക്കൊണ്ട് പോകാം. അവരുടെ സ്വത്തുക്കൾ നീണ്ടകാലം മരവിപ്പിച്ചു നിർത്താം. ഭീകരതയുമായി ബന്ധമുണ്ടെന്ന കുറ്റം ചുമത്താൻ പൊലിസിനു വിലപ്പെട്ട തെളിവുകളുടെയൊന്നും ആവശ്യമില്ല എന്ന് വന്നതോടെ ഏതൊരു നിരപരാധിയേയും ദീർഘകാലത്തേക്ക് തടവിൽ ഇടാൻ ഈ ക്രൂരനിയമത്തിലൂടെ കഴിയും. അവരെ സാമ്പത്തികമായും മാനസികമായും തകർക്കാനും സാധിക്കും. അതിലൂടെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുള്ള അവരുടെ അവസരമാണ് ഇല്ലാതാകുന്നത്. ഈ നിയമം എടുത്തുകളയരുതെന്ന് ഇടതുമുന്നണി സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെടുമ്പോൾ എങ്ങനെയാണ് ഈ സർക്കാരിന് സ്വയം ഇടതുപക്ഷ സർക്കാരെന്ന് ഉദ്‌ഘോഷിക്കാൻ കഴിയുക.


കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 150ൽ അധികം യു.എ.പി.എ കേസുകളാണ് പലർക്കുമെതിരേ ചുമത്തപ്പെട്ടത്. ഇന്ത്യയിൽ തന്നെ യു.എ.പി.എ നിയമപ്രകാരം കേസുകളെടുത്ത സംസ്ഥാനങ്ങളിൽ മുൻപന്തിയിലാണ് കേരളം. പോസ്റ്റർ ഒട്ടിക്കുന്നതും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നതും ലഘുലേഖകൾ കൈവശം വയ്ക്കുന്നതും ഭീകരപ്രവർത്തനമായി ഭരണകൂടങ്ങളാൽ തീരുമാനിക്കപ്പെടുന്ന ഒരു ആസുരകാലത്തിലൂടെയാണ് കേരളീയ സമൂഹവും കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന അവസ്ഥ പേടിപ്പെടുത്തുന്നതാണ്.


അതിനിന്ദ്യമായ നിയമങ്ങളിലൂടെ സമൂഹത്തെ ചൊൽപ്പടിയിൽ നിർത്താമെന്ന് കരുതുന്ന ഭരണകൂടങ്ങൾ പല കാലങ്ങളിലായി ഭീകര നിയമങ്ങളിലൂടെ ജനതക്ക് മേൽ ദുരിതം വിതച്ചു കടന്നുപോയിട്ടുണ്ട്. പിണറായി സർക്കാർ യു.എ.പി.എ നിയമം നിലനിർത്തണമെന്ന് സുപ്രിംകോടതിയിൽ ആവശ്യപ്പെടുന്നതും അതിന്റെ ഭാഗമായേ കാണാനാകൂ. സ്വതന്ത്രമായി ചിന്തിക്കുകയും അത് നിർഭയം തുറന്നു പറയുകയും ചെയ്യുന്ന മനുഷ്യസ്‌നേഹികൾ ഭരണകൂടങ്ങളാൽ പീഡിപ്പിക്കപ്പെടുന്നത് മനുഷ്യ ചരിത്രത്തിന്റേയും കൂടി ഭാഗമാണ്. ഇത്തരം പീഡനങ്ങൾ അവസാനിക്കുവാനും പോകുന്നില്ല. അത്തരമൊരു സന്ദേശമാണ് സുപ്രിംകോടതിയിൽ നൽകിയ അപ്പീൽ ഹരജിയിലൂടെ സർക്കാർ പൊതുസമൂഹത്തിനു നൽകുന്നത്. ചട്ടപ്രകാരമുള്ള കാലാവധി കഴിഞ്ഞാണ് രൂപേഷിനെതിരേയുള്ള യു.എ.പി.എ നിയമ നടപടികൾക്ക് പ്രോസിക്യൂഷൻ അനുമതി നൽകിയതെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടും യു.എ.പി.എ നിയമത്തിലെ 3,4 വകുപ്പുകൾ ഉദ്ധരിച്ച് സുപ്രിംകോടതിയിൽ വാദിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാർ, കരിനിയമം കൈവിടില്ലെന്നതിന്റെ ഉറച്ച നിലപാടാണ് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  20 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  20 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago