HOME
DETAILS
MAL
വേണ്ടിവന്നാല്‍ 'ഏറ്റുമുട്ടല്‍ കൊല' നയം നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി
backup
July 28 2022 | 16:07 PM
ബംഗളൂരു: വര്‍ഗീയ ശക്തികളെ നേരിടാന്‍ വേണ്ടിവന്നാല്‍ കര്‍ണാടകത്തില്‍ യോഗി ആദിത്യനാഥ് മോഡല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കുറ്റാരോപിതരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്ന ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നയം കര്‍ണാടകത്തിലും നടപ്പാക്കുമെന്ന ഭീഷണിയാണ് ബസവരാജ് ബൊമ്മൈ നടത്തിയത്.
യു.പിയിലെ സാഹചര്യത്തിന് യോഗി ആദിത്യനാഥാണ് ഉചിതനായ മുഖ്യമന്ത്രി. അതുപോലെ കര്‍ണാടകത്തിലെ സാഹചര്യവുമായി ഇടപെടാനും വിവിധ രീതികളുണ്ട്. സാഹചര്യം ആവശ്യപ്പെട്ടാല്‍ 'യോഗി മോഡല്‍ ഭരണം' കര്‍ണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.
സുള്ള്യയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."