കരുവന്നൂർ ബാങ്ക് മന്ത്രി ബിന്ദുവിനെതിരേ ഫിലോമിനയുടെ മകന്‍ 'ആവശ്യം നിശ്ചയിക്കേണ്ടത് മന്ത്രിയല്ല'
തൃശൂർ • കനത്ത തിരിച്ചടിയായ കരുവന്നൂർ ബാങ്ക് വിഷയം മയപ്പെടുത്താൻ രംഗത്തിറങ്ങിയ മന്ത്രി ബിന്ദുവിന്റെ നടപടികൾ സി.പി.എമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നു. ബാങ്കിലെ നിക്ഷേപത്തിൽ നിന്ന് ആവശ്യപ്പെട്ട പണം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയ്ക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്ന് മന്ത്രി അവകാശപ്പെട്ടിരുന്നു. ഇതിനെതിരേ ഫിലോമിനയുടെ മകന്‍ ഡിനോ രൂക്ഷവിമര്‍ ശനമാണ് മന്ത്രിക്കും ജില്ലയിലെ സി.പി.എം നേതൃത്വത്തിനും എതിരേ നടത്തിയത്. തങ്ങളുടെ ആവശ്യം തീരുമാനിക്കേണ്ടത് മന്ത്രിയല്ലെന്നായിരുന്നു മകന്റെ മറുപടി.
ഇന്നലെ രാവിലെ തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ വച്ചായിരുന്നു ഫിലോമിനയ്ക്കാവശ്യമായ പണം നല്‍കിയിരുന്നുവെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ പ്രതിനിധി കൂടിയായ മന്ത്രി അവകാശപ്പെട്ടത്. ഇതിന് പിന്നാലെ തന്നെ സമീപിച്ച മാധ്യമങ്ങളോടാണ് ഡിനോ തുറന്നടിച്ചത്. തങ്ങള്‍ നിക്ഷേപിച്ച പൈസ എത്ര തിരിച്ചെടുക്കണമെന്ന് ഒരു മന്ത്രിയോ എം.എല്‍.എയോ അല്ല തീരുമാനിക്കേണ്ടത്. അവര്‍ക്കാവശ്യമുള്ള പൈസ നല്‍കി എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും മകന്‍ പറഞ്ഞു. ചികിത്സയ്ക്കായി തൃശൂര്‍ മെഡി.കോളജില്‍ ജൂണ്‍ 27ന് പ്രവേശിപ്പിക്കപ്പെട്ട ഫിലോമിന ഒരു മാസം പൂര്‍ത്തിയാകുന്ന ജൂലൈ 27നാണ് മരിക്കുന്നത്.കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് മാറണമെന്ന് ആഗ്രഹിച്ചെങ്കിലും കരുവന്നൂർ ബാങ്ക് പണം നല്‍കാന്‍ തയാറാവാതിരുന്നതാണ് ഫിലോമിനയുടെ സ്ഥിതി മോശമാക്കിയതും മരണത്തിലേയ്ക്ക് നയിച്ചതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."