HOME
DETAILS
MAL
നെഹ്റു ട്രോഫി വള്ളംകളി; ശ്രീറാം വെങ്കിട്ടരാമന് യോഗത്തിനെത്തി, ലീഗും കോണ്‍ഗ്രസും ബഹിഷ്കരിച്ചു
backup
July 29 2022 | 12:07 PM
ആലപ്പുഴ: പ്രതിഷേധങ്ങള്‍ക്കിടെ നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത് ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചെയര്‍മാനാണ് ശ്രീറാം വെങ്കിട്ടരാമന്. ആലപ്പുഴ കളക്ടറായി ചുമതല ഏറ്റതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ശ്രീറാം വെങ്കിട്ടരാമന് പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇത്.
മാധ്യമപ്രവര്ത്തകന് കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തുള്ള ശ്രീറാമിനെ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും യോഗം ബഹിഷ്കരിച്ചത്. 2019ലെ നെഹ്റു ട്രോഫിയുടെ ബജറ്റ് അടക്കമുള്ളവ പാസായതിന് ശേഷമാണ് വെങ്കിട്ടരാമന് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."