HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ യാത്രക്കിടയിലെ സുരക്ഷാവീഴ്ച്ച; എസ്.എച്ച്.ഒയെ സ്ഥലംമാറ്റി
backup
July 30 2022 | 11:07 AM
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചി യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് കരിങ്കോടി കാണിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. സുരക്ഷാവീഴ്ച കണക്കിലെടുത്താണ് എറണാകുളം എളമക്കര എസ്എച്ച്ഒ സാബുവിനെതിരെ നടപടിയെടുത്തത്.
സംസ്ഥാന പൊലിസ് മേധാവി അനില്‍കാന്താണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിട്ടത്. വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്. വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിനെ എളമക്കര എസ്.എച്ച് ഒ ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെ, പ്രവര്‍ത്തകര്‍ വാഹനത്തിന്റെ ചില്ലില്‍ ഇടിച്ചു. കമ്പനിപ്പടിയില്‍ ആയിരുന്നു പ്രതിഷേധം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."