അബ്ദുല്ലത്തീഫ് സഅദി അന്തരിച്ചു
കണ്ണൂര്‍: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും കാന്തപുരം വിഭാഗം പ്രഭാഷകനുമായ എന്‍. അബ്ദുല്ലത്തീഫ് സഅദി(56) അന്തരിച്ചു. കെ.എം ബഷീറിന് നീതി തേടി കണ്ണൂരില്‍ മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വൈകീട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. മയ്യിത്ത് നാളെ രാവിലെ എട്ട് മണിക്ക് പഴശ്ശി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.1966 ല്‍ പഴശ്ശിയില്‍ അബൂബക്കര്‍ മുസ്‌ലിയാരുടെയും സാറയുടെയും മകനായാണ് ജനനം.
ഭാര്യ: നസീമ, മക്കള്‍: ഹഫ്‌സത്ത്, ഹാഫിള് സ്വാലിഹ് മുഈനി, ആയിഷ, ഡോ.ജലാലുദ്ദീന്‍, സഫിയ, മുഹമ്മദ് സിനാന്‍ മരുമക്കള്‍: അഡ്വ.സാബിര്‍ അഹ്‌സനി, ഉസ്മാന്‍ അസ്ഹരി, ഉസ്മാന്‍ സഖാഫി സഹോദരിമാര്‍: ഖദീജ ആറളം, ഹഫീള കാവുംപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."