HOME
DETAILS

പദ്ധതി പണം യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് വിഭജിച്ച് നല്‍കിയെന്നാരോപണം

  
backup
August 24, 2016 | 6:24 PM

%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%85%e0%b4%82%e0%b4%97%e0%b4%99%e0%b5%8d


തൃപ്രയാര്‍: നാട്ടിക ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് പണികള്‍ക്കുള്ള പദ്ധതി പണം യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകളിലേക്ക് വിഭജിച്ച് നല്‍കിയെന്നാരോപിച്ച് പ്രതിപക്ഷമായ എല്‍.ഡി.എഫ് അംഗങ്ങളും ബി.ജെ.പി അംഗവും ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
യു.ഡി.എഫ് അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡുകളില്‍ ആറു മുതല്‍ ഇരുപത്തി മൂന്നു ലക്ഷം രൂപ വരെ ഫണ്ട് അനുവദിച്ചതായി എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. ശോചനീയാവസ്ഥയിലായ റോഡുകള്‍ പരിഗണനക്കായി സമര്‍പ്പിച്ചെങ്കിലും അവഗണിക്കുകയായിരുന്നുവെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഏതാനും ചില പദ്ധതികള്‍ ഭരണസമിതിയില്‍ സമര്‍പ്പിച്ചെങ്കിലും സബ്ബ് സെന്ററിന്റെ അറ്റകുറ്റപ്പണി മാത്രമാണ് അംഗീകരിക്കപ്പെട്ടതെന്ന് ബി.ജെ.പിയുടെ രണ്ടാം വാര്‍ഡംഗമായ സജിനി ഉണ്ണ്യാരംപുരയ്ക്കല്‍ പറഞ്ഞു.
ഭരണസമിതിയുടെ തെറ്റായ നടപടി പിന്‍വലിച്ച് പദ്ധതി ഫണ്ട് കൃത്യമായി വിഭജിക്കണമെന്ന് സി.പി.എം ബി.ജെ.പി നേതാക്കളായ കെ.ബി ഹംസ, എ.കെ ചന്ദ്രശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പ്രതിപക്ഷാരോപണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
തൃപ്രയാര്‍: നാട്ടിക പഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള പ്രതിപക്ഷാരോപണം ശരിയല്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി വിനു വ്യക്തമാക്കി.
പശ്ചാത്തല മേഖലയിലെ ഫണ്ട് വാര്‍ഡ് അടിസ്ഥാനത്തിലല്ല പഞ്ചായത്ത് അടിസ്ഥാനത്തിലാണ് ചെലവഴിക്കുകയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമസഭയിലും വര്‍ക്കിങ് ഗ്രൂപ്പിലും ഉയര്‍ന്നു വന്ന നിര്‍ദേശം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചര്‍ച്ച ചെയ്ത് മുന്‍ഗണന നല്‍കിയതനുസരിച്ചാണ് ഫണ്ട് വകയിരുത്തിയതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പഞ്ചായത്ത് യോഗത്തില്‍ ഏകകണ്ഠമായാണ് ഇക്കാര്യത്തിനായി വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതെന്ന് പ്രതിപക്ഷം മറക്കരുതെന്ന് പ്രസിഡന്റ് പി വിനു പറഞ്ഞു. ഫണ്ട് വിതരണത്തില്‍ രാഷ്ട്രീയ വിവേചനമില്ല.
ഇതുവരെ കോണ്‍ഗ്രസ് ജയിക്കാത്ത വാര്‍ഡില്‍ മെമ്പര്‍ സതീശന്റെ വാര്‍ഡിലേക്ക് റോഡ് നിര്‍മാണത്തിന് 13 ലക്ഷവും ഹോമിയോ ആശുപത്രിക്ക് ഒന്‍പത് ലക്ഷവും അനുവദിച്ചത് ഇതിനൊരു ഉദാഹരണമാണന്നു പ്രസിഡന്റ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago