HOME
DETAILS

തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രത്തിൻ്റെ പൂട്ട്

  
backup
August 01 2022 | 20:08 PM

mgnrge-programme

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

ഗ്രാമീണമേഖലയിലെ അതീവ ദരിദ്രരായ ജനങ്ങൾക്ക് ജോലി നൽകി അവരെ ജീവിതത്തിലേക്കു പിടിച്ചുയർത്തുക എന്നതായിരുന്നു 2005ലെ നാഷനൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാറൻ്റി നിയമത്തിന്റെ ലക്ഷ്യം. ദരിദ്രർക്ക് തൊഴിലവകാശവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്ന നിയമം. ഒന്നാം യു.പി.എ ഗവൺമെന്റ് കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട നിയമങ്ങളിലൊന്ന്. 2009ൽ നിയമത്തിന്റെ പേരിനൊപ്പം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരുകൂടി ചേർത്ത് മഹാത്മാഗാന്ധി നാഷനൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാറൻ്റി ആക്ട് (എം.ജി.എൻ.ആർ.ഇ.ജി.എ) എന്നായി പരിഷ്‌കരിച്ചു. എപ്പോഴും ഗ്രാമീണ ഇന്ത്യയുടെ പുരോഗതി സ്വപ്നം കണ്ട മഹാത്മാഗാന്ധിക്ക് ഉചിത സ്മരണ കൂടിയായി ഈ ബൃഹത്ത് പദ്ധതി.


ഗ്രാമങ്ങളിലെ തൊഴിലില്ലാത്ത ദരിദ്ര കുടുംബങ്ങളുടെ വളർച്ചയെ ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവന ചെയ്തത്. ഓരോ പഞ്ചായത്തിലുമുള്ള ദരിദ്ര കുടുംബങ്ങളിൽ ഓരോന്നിലും ഒരംഗത്തിനു വീതം വർഷം കുറഞ്ഞത് നൂറു ദിവസമെങ്കിലും തൊഴിൽ ഉറപ്പാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തൊഴിലുറപ്പു പദ്ധതി എന്ന പേരിൽ കേരളത്തിലും ഈ കേന്ദ്ര പരിപാടിക്കു പ്രിയവും പ്രചാരവും ഏറി. ലക്ഷക്കണക്കിന് ജനങ്ങൾക്ക് കടുത്ത ദാരിദ്ര്യത്തിൽനിന്ന് ചെറുതായെങ്കിലും വിടുതൽ ലഭിച്ചു. റോഡുകൾ, കനാലുകൾ, പൊതുകിണറുകൾ, കുളങ്ങൾ എന്നിങ്ങനെ ഓരോ ഗ്രാമത്തിനും വേണ്ട വികസന പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിലേക്കു മാറ്റിവയ്ക്കുന്നത്.ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് ഈ പദ്ധതി മുഖേനയാവും. അതതു പ്രദേശങ്ങളിൽ ബന്ധപ്പെട്ട അധികൃതർക്കു മുമ്പാകെ പേരു നൽകി രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് തൊഴിലില്ലായ്മാ വേതനം നൽകണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. അക്ഷരാർഥത്തിൽത്തന്നെ ഇന്ത്യയിൽ ഒരു ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയായി മാറുകയായിരുന്നു എം.ജി.എൻ.ആർ.ഇ.ജി.എ.പദ്ധതി തുടങ്ങിയതു മുതൽ ഇതുവരെയായി 1,10,000 കോടി രൂപ രാജ്യമൊട്ടാകെയുള്ള ദരിദ്ര തൊഴിലാളി കുടുംബങ്ങളിലേക്കു ചെന്നിട്ടുണ്ടെന്നാണു കണക്ക്. ദാരിദ്ര്യവും പട്ടിണിയും ഏറെയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇതു ചില്ലറ കാര്യമല്ലതന്നെ. പ്രതിവർഷം അഞ്ചു കോടിയിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം കിട്ടുന്നുണ്ടെന്നാണു കണക്ക്.ഇതിലധികവും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെടുന്നവരുമാണ്. തൊഴിലെടുക്കുന്നവരിലധികവും സ്ത്രീകളും.


കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ഇന്ത്യയിലെ ഗ്രാമീണർക്ക് വലിയ ആശ്വാസമായിരുന്ന തൊഴിലുറപ്പു പദ്ധതിയിന്മേൽ ഇപ്പോൾ കേന്ദ്ര സർക്കാർ പിടിമുറുക്കിയിരിക്കുന്നു. പഞ്ചായത്തടിസ്ഥാനത്തിൽ നൽകിക്കൊണ്ടിരുന്ന തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഓഗസ്റ്റ് ഒന്നു മുതൽ ഓരോ ഗ്രാമപഞ്ചായത്തിലും ഒരേസമയം 20-ലധികം പ്രവൃത്തികൾ ഏറ്റെടുത്തുകൂടാ എന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നു. രജിസ്റ്റർ ചെയ്യുന്ന ഓരോ തൊഴിലാളി കുടുംബത്തിനും ഒരു വർഷം നൂറു തൊഴിൽ ദിനങ്ങളെങ്കിലും ലഭ്യമാക്കണമെന്നു നിയമം അനുശാസിക്കുമ്പോഴാണ് പഞ്ചായത്തിൽ ഒരേസമയം വെറും 20 ജോലി മാത്രം മതിയെന്നു കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. കേരളത്തിലെ ഓരോ പഞ്ചായത്തിലും വിവിധങ്ങളായ പദ്ധതികളും അതിന്റെയെല്ലാം തൊഴിലിനുവേണ്ടി പത്തരക്കോടി തൊഴിൽ ദിനങ്ങളും ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ വിശദമായ പദ്ധതി തയാറാക്കിയതിന് പിന്നാലെയാണ് ഇൗ നിർദേശം വന്നിരിക്കുന്നത്. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഈ മേഖലയ്ക്ക് വലിയ ഊന്നൽ നൽകിയിരുന്നു. വിശദ പദ്ധതി അതീവ വൈദഗ്ധ്യത്തോടെ തയാറാക്കി അവതരിപ്പിച്ചാൽ ബുദ്ധിമുട്ടില്ലാതെ കേന്ദ്രഫണ്ട് കിട്ടുന്ന മേഖലയാണ് തൊഴിലുറപ്പു പദ്ധതി എന്ന മേന്മയും ഇതിനുണ്ട്.


രാജ്യത്ത് ഏറ്റവും ഫലപ്രദ രീതിയിൽ തൊഴിലുറപ്പു പദ്ധതി നടക്കുന്നതു കേരളത്തിലാണെന്നു പറയാം. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും എല്ലാ വാർഡുകളിലും തന്നെ വിവിധ പദ്ധതികൾ ഇപ്പോൾ നടപ്പാക്കുന്നുണ്ട്. ഇത് വലിയ നേട്ടം തന്നെയാണ്. 26 ലക്ഷത്തോളം തൊഴിലാളികളാണ് ഇപ്പോൾ കേരളത്തിൽ തൊഴിലുറപ്പു പദ്ധതിയിൽ പേരു രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഒരാൾക്ക് ഒരു ദിവസത്തെ ശമ്പളം 310.11 രൂപയാണ്. കേന്ദ്ര നിർദേശങ്ങളൊക്കെയും അതേപടി പാലിച്ചാണ് കേരളം പദ്ധതി നടപ്പാക്കുന്നത്.


പഞ്ചായത്തിന് ഒരു സമയം 20 പ്രവൃത്തികൾ മാത്രമേ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാനാവൂ എന്ന കേന്ദ്ര നിബന്ധന നടപ്പാവുന്നതോടെ, ഇതു സംബന്ധിച്ച് 2005ൽ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ തകരും. ഇതുവരെ ഓരോ പഞ്ചായത്തും ഏറ്റെടുക്കേണ്ട ജോലികൾ, അവയ്ക്കു വേണ്ടിവരുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം, ആവശ്യമായ തുക എന്നിങ്ങനെ എല്ലാ കാര്യങ്ങളും അതതു സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാമായിരുന്നു. വർഷംതോറും നൂറു തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുന്നതിനാവശ്യമായ പ്രവൃത്തികൾ ഏറ്റെടുക്കാൻ സർക്കാരുകൾക്ക് അധികാരമുണ്ടായിരുന്നുവെന്നർഥം.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവേ ഈ പദ്ധതിയോട് അത്ര അനുകൂലാന്തരീക്ഷം നിലനിൽക്കുന്നില്ലെന്നതാണു വസ്തുത. ഭരണവർഗത്തിനും ജന്മി-ഭൂവുടമ വർഗങ്ങൾക്കും ഈ പദ്ധതിയോട് എതിർപ്പാണ്. വളരെ ചെറിയ ദിവസക്കൂലി നിലവിലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പു പദ്ധതിയിലെ താരതമ്യേന ഉയർന്ന ദിവസക്കൂലി വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ബിഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗീകൃത മിനിമം കൂലി ഈ പദ്ധതി നിലവിൽ വന്നതിനെത്തുടർന്ന് വർധിച്ചു.ബിഹാറിലെ അംഗീകൃത ദിവസക്കൂലി ഇപ്പോൾ 122 രൂപയാണ്. ജാർഖണ്ഡിലും ഏറെക്കുറെ ഇതുതന്നെ. ഹരിയാനയിൽ മിനിമം കൂലി 191 രൂപയാണ്. മുമ്പുണ്ടായിരുന്ന അമ്പതോ അറുപതോ രൂപാ എന്നത് ഇപ്പോൾ ഇത്രയുമായി ഉയർന്നിരിക്കുന്നുവെന്നർഥം.കേരളത്തിൽ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 310 രൂപയാണെന്നതു കാണുക. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിൽ വന്നു ദിവസക്കൂലിക്കു പണിയെടുക്കുന്ന തൊഴിലാളികൾക്ക് സാധാരണ നിലയ്ക്കു ദിവസേന 800 രൂപ മുതൽ 1000 രൂപ വരെ, ചിലപ്പോൾ അതിൽ കൂടുതലും കൂലി ലഭിക്കുന്നുണ്ടെന്നതും ശ്രദ്ധേയം.


ഉത്തരേന്ത്യൻ ജന്മി-മുതലാളി-ഭൂവുടമ വിഭാഗങ്ങൾക്ക് ഇതുവരെ തുച്ഛമായ കൂലിക്കു ജോലിക്കാരെ കിട്ടിക്കൊണ്ടിരുന്ന പതിവിന് തൊഴിലുറപ്പു പദ്ധതി വിഘാതമായിട്ടുണ്ട്. കേന്ദ്ര ഭരണത്തിനു പിന്നിലുള്ള രാഷ്ട്രീയശക്തികൾക്ക് തൊഴിലുറപ്പു പദ്ധതി അതേ നിലയ്ക്കു മുന്നോട്ടുകൊണ്ടുപോകാൻ താൽപ്പര്യമില്ല. 2005ൽ യു.പി.എ സർക്കാരാണ് ഈ നിയമം പാർലമെൻ്റിൽ പാസാക്കിയതെന്ന കാര്യവും പ്രധാനമാണ്. ഡോ. മൻമോഹൻ സിങ്ങായിരുന്നു അന്നത്തെ പ്രധാനമന്ത്രി. സോണിയാ ഗാന്ധി യു.പി.എ അധ്യക്ഷയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

മുണ്ടക്കൈ ചൂരല്‍മല: ദുരന്തബാധിതർക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണവും നിലച്ചു

Kerala
  •  6 days ago
No Image

നവവധു ഭര്‍തൃവീട്ടില്‍ മരിച്ച സംഭവം; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

Kerala
  •  6 days ago
No Image

സില്‍വര്‍ലൈനില്‍ വഴങ്ങാതെ റെയില്‍വേ; ബ്രോഡ് ഗേജില്‍ മാറ്റം വരുത്തില്ല

Kerala
  •  6 days ago
No Image

അധികബാധ്യത ജനങ്ങളുടെമേൽ അടിച്ചേൽപ്പിച്ച് കെ.എസ്.ഇ.ബി

Kerala
  •  6 days ago
No Image

കരിമ്പു കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചു കയറി അഞ്ചു പേര്‍ മരിച്ചു

National
  •  6 days ago
No Image

വമ്പന്‍ പരിപാടികളുമായി ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി

uae
  •  6 days ago
No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago