HOME
DETAILS
MAL
സ്‌കൂളുകളിൽനിന്ന് മറ്റു പരിപാടികൾക്ക് കുട്ടികളെ കൊണ്ടുപോകുന്നതിന് വിലക്ക് മൊബൈൽ ഫോണിനും വിലക്ക്
backup
August 04 2022 | 11:08 AM
തിരുവനന്തപുരം • ക്ലാസ് സമയത്ത് സ്‌കൂൾ വിദ്യാർഥികളെ മറ്റു പരിപാടികൾക്ക് കൊണ്ടുപോകുന്നതിന് സർക്കാർ വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സാധാരണ അധ്യയന സമയം കവർന്നെടുക്കുന്ന തരത്തിൽ മറ്റ് പരിപാടികളോ, പൊതു ചടങ്ങുകളോ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണിത്.
സ്‌കൂൾ ക്യാംപസിലും ക്ലാസ്സ് റൂമിലും മൊബൈൽ ഫോണിനും വിലക്കേർപ്പെടുത്തി. സ്‌കൂളിലേയ്ക്ക് വരുമ്പോൾ മൊബൈൽ ഫോൺ കൊണ്ടു വരരുതെന്ന സർക്കുലർ നിലവിലുണ്ട്. ഈ സർക്കുലർ നിലനിൽക്കും. അമിതമായ മൊബൈൽ ഫോൺ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങൾ മാത്രമല്ല, കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങളും അനാരോഗ്യകരമായ പ്രവണതകളും വളർത്തും. അധ്യാപകരും രക്ഷിതാക്കളും ഈ കാര്യത്തിൽ നന്നായി ശ്രദ്ധിക്കണമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."