മെഡല്‍വേട്ട തുടരുന്നു
ബര്‍മിങ്ഹാം • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ.
പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ്ങിന് വെങ്കലം. 355 കിലോഗ്രാം ഉയര്‍ത്തിയാണ് താരം വെങ്കല മെഡലിലേക്കെത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന എട്ടാമത്തെ മെഡലാണിത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. അഞ്ച് വീതം സ്വര്‍ണവും വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. 109 കിലോഗ്രാം ഭാരോദ്വഹനത്തിലെ സ്നാച്ച് റൗണ്ടില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ് ആദ്യ ശ്രമത്തില്‍ 157 കിലോഗ്രാം ഉയര്‍ത്തി. രണ്ടാം ശ്രമത്തില്‍ 161 കിലോഗ്രാമും വിജയകരമായി ഉയര്‍ത്തിയ ലൗപ്രീത് മൂന്നാം ശ്രമത്തില്‍ 163 കിലോഗ്രാമും ഉയര്‍ത്തി കരുത്ത് കാട്ടി. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 185 കിലോഗ്രാം വിജയകരമായി ഉയര്‍ത്താന്‍ ലൗപ്രീത് സിങ്ങിനായി. അടുത്ത ശ്രമത്തില്‍ 189 കിലോഗ്രാം ഉയര്‍ത്തിയ ലൗപ്രീത് സിങ് അടുത്ത ശ്രമത്തില്‍ 192 കിലോ ഉയര്‍ത്തി. ഇതോടെ ആകെ 355 കിലോഗ്രാമാണ് അദ്ദേഹം ഉയര്‍ത്തിയത്. ലൗപ്രീത് ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായിരുന്നെങ്കിലും കാമറൂണ്‍ താരം 196 കിലോഗ്രാം ഉയര്‍ത്തി സ്വര്ണ്ണത്തിലേക്കെത്തുകയായിരുന്നു. ലോണ്‍ബോള്‍സ് പുരുഷ സിംഗിള്‍സില്‍ മൃദുല്‍ ബൊര്‍ഗോഹെയിന്‍ ഫോക് ലന്‍ഡിന്റെ ക്രിസ് ലോക്കിയെ തോല്‍പ്പിച്ചു. പുരുഷന്മാരുടെ 100 കിലോഗ്രാം ജൂഡോയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ദീപക് ദേശ്വാള് ഹാരി ലൗവെല് ഹീവിറ്റിനോട് തോല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."