കേരളത്തില്‍ 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങളും 2 പാര്‍സല്‍ ഹബ്ബുകളും നിര്‍മിക്കും സമദാനിക്ക് മന്ത്രിയുടെ ഉറപ്പ്
കേരളത്തിൽ 15 പുതിയ പോസ്റ്റ് ഓഫീസ് കെട്ടിടങ്ങൾക്കും 2 പാർസൽ ഹബ്ബുകൾക്കും നിർമ്മാണാനുമതി നൽകിയതായി കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ശ്രീ ദെവുസിൻ ചൗഹാൻ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി യെ അറിയിച്ചു.
കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേരളത്തിൽ നിലവിൽ 8 ഹെഡ് പോസ്റ്റ് ഓഫീസുകളാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാനുള്ള സ്ഥലം ലഭ്യമാണെന്നും അതിന്റെ നിർമ്മാണത്തിന് തപാൽ വകുപ്പ് അനുമതി നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മഞ്ചേരി ഡിവിഷണൽ ഓഫീസ് ഉൾപ്പെടെയുള്ള മഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം പെർസ്പെക്റ്റീവ് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."