HOME
DETAILS
MAL
വിലക്കയറ്റം: കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം; രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ചും പ്രധാനമന്ത്രിയുടെ വസതിയും ഉപരോധിക്കും
backup
August 04 2022 | 18:08 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം നാളെ. വിലക്കയറ്റം, തൊഴിലില്ലായ്മ, ജി.എസ്.ടി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി രാഷ്ട്രപതി ഭവനിലേക്ക് നാളെ മാര്‍ച്ച് നടത്തും. 'ചലോ രാഷ്ട്രപതി ഭവന്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളും മുതിര്‍ന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കും. സംസ്ഥാനതലത്തില്‍ രാജ്ഭവന് ്മാര്ച്ചും നടത്തും. പാര്‍ട്ടിയുടെ മുഴുവന്‍ നിയമസഭാ അംഗങ്ങളും മുതിര്‍ന്ന നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് എ.ഐ.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ തലങ്ങളിലും ബ്ലോക്ക് തലങ്ങളിലും പ്രതിഷേധം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."