HOME
DETAILS

പാഠ്യപദ്ധതിയിൽ ഒളിപ്പിച്ച ജെൻഡർ ന്യൂട്രൽ അജൻഡ

  
backup
August 05 2022 | 19:08 PM

education-policy2022-august-06-08-2022

അബ്ദുല്ല വാവൂർ

സ്‌കൂളിൽ ചേർക്കുന്നതിന് കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ, മുമ്പിലുള്ള കസേരകളിൽ ഇരുത്തി പ്രധാനാധ്യാപകൻ അപേക്ഷ പൂരിപ്പിക്കാൻ തുടങ്ങി.
'മോന്റെ പേരെന്താ?'
'ജീവൻ'
'കൊള്ളാം നല്ല പേര്'.
'അച്ഛന്റെ പേര്?'
'അൻവർ റഷീദ്'
'അമ്മയുടെ?'
'ലക്ഷ്മി ദേവി'
പ്രധാനാധ്യാപകൻ മുഖമുയർത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു: 'കുട്ടിയുടെ മതം ഏതെന്നാ ചേർക്കേണ്ടത്?'
'ഒന്നും ചേർക്കേണ്ട, മതമില്ലെന്ന് ചേർത്തോളൂ...'
'ജാതിയോ?'
'അതും വേണ്ട '
പ്രധാനാധ്യാപകൻ കസേരയിലേക്ക് ചാരിയിരുന്ന് അൽപം ഗൗരവത്തോടെ ചോദിച്ചു: 'മുതിരുമ്പോൾ, ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?'
'അങ്ങനെ വേണമെന്ന് തോന്നുമ്പോൾ അവന് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കട്ടെ'.
2007ൽ എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് കൊണ്ടുവന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ ഏഴാംതരം സാമൂഹ്യശാസ്ത്രത്തിലെ മതമില്ലാത്ത ജീവൻ എന്ന അധ്യായത്തിന്റെ ഉള്ളടക്കമാണ് ഇവിടെ ചേർത്തത്. പിഞ്ചുബാല്യങ്ങളെ മതനിരാസത്തിലേക്കും യുക്തിവാദത്തിലേക്കും നയിക്കാനുതകുന്ന പാഠങ്ങൾ സ്‌കൂൾ കരിക്കുലത്തിൽ അന്ന് ഉൾപ്പെടുത്തിയതിന്റെ നേർസാക്ഷ്യമായിരുന്നു ഇത്. ഏറെ വിവാദങ്ങൾ ഉയർത്തിയ ഈ പാഠഭാഗം പ്രതിഷേധത്തെ തുടർന്ന് പിന്നീട് സർക്കാർ പിൻവലിക്കുകയായിരുന്നു.
ഇപ്പോൾ കേരളം മറ്റൊരു പാഠ്യപദ്ധതി പരിഷ്‌കരണ ഘട്ടത്തിലാണ്. പരിഷ്‌കരണത്തിനു മുന്നോടിയായി പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്രം നിർദേശിച്ചിരിക്കുകയാണ്. സാധാരണ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വന്നതിനു ശേഷമാണ് സംസ്ഥാനം ചട്ടക്കൂട് രൂപീകരിക്കൽ. എന്നാൽ ഇപ്രാവശ്യം മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. ചട്ടക്കൂട് തയാറാക്കുന്നതിനു വേണ്ടി പുറത്തിറക്കിയ സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പിൽ, ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീർഷകത്തിലുള്ള പതിനാറാം അധ്യായത്തിൽ വീണ്ടും വിവാദ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയാണ്. സാർവത്രികമായ വിദ്യാഭ്യാസത്തിൽ പരമപ്രധാനമാണ് സാമൂഹികനീതിയും അക്കാദമികമികവും. ഏതൊരു വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യം അതിലുൾപ്പെടുന്ന എല്ലാവരെയും മികവിലെത്തിക്കുക എന്നതാവണം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏതു തരത്തിലുള്ള വേർതിരിവുകളും ഈ ലക്ഷ്യത്തിനു വിഘാതമാവും. പ്രത്യേകിച്ച് ലിംഗപരമായ വിവേചനങ്ങൾ. ഇന്നലെകളിൽ ആൺ-പെൺ വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗസമത്വത്തെ കുറിച്ച് പറഞ്ഞതെങ്കിൽ മറ്റു വിഭാഗങ്ങളെയും (LGBTQueer) പരിഗണിച്ചാവണം ഇനിയുള്ള വിദ്യാഭ്യാസമെന്ന് അധ്യായത്തിന്റെ തുടക്കത്തിൽ പറയുന്നു (പേജ് 71).
ഇങ്ങനെ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം സാർവത്രികമാക്കാൻ കുറിപ്പ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളിൽ ഒന്നാമത്തേത്, ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനും ക്ലാസ്മുറികളിൽ പഠനപ്രവർത്തനങ്ങൾ നൽകുമ്പോഴും ഇരിപ്പിടസൗകര്യങ്ങൾ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവർത്തിക്കാൻ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നാണ്. മറ്റൊന്ന്, വിദ്യാലയ പ്രവർത്തനങ്ങളിൽ ജെൻഡർ ന്യൂട്രൽ സമീപനം രൂപപ്പെടുത്താൻ എന്തെല്ലാം ചെയ്യാനാവുമെന്നതാണ്. ഈ ചർച്ചാകുറിപ്പിൽനിന്ന് ഉരുത്തിരിയുന്ന രണ്ടു കാര്യങ്ങൾ വളരെ സ്പഷ്ടമാണ്. ഒന്ന്; സ്‌കൂളുകളിൽ ആൺ-പെൺ വേർതിരിവില്ലാതെ കുട്ടികളെ ഇടകലർത്തി ഇരുത്തണം. രണ്ട്; ജെൻഡർ ന്യൂട്രൽ സമീപനം എന്നതിന്റെ ഊന്നൽ കുട്ടികളുടെ വസ്ത്രധാരണത്തിലെ സമത്വമായിരിക്കണം.
കഴിഞ്ഞ വർഷാവസാനം ബാലുശ്ശേരി സ്‌കൂളിൽ ജെൻഡർ ന്യൂട്രൽ ഡ്രസ്കോഡ് കൊണ്ടുവന്ന് പരീക്ഷണം നടത്തിയിട്ടുണ്ട്. ആ യൂനിഫോം നടപ്പാക്കിയതിൽ സർക്കാരിന് പങ്കില്ലെന്നാണ് അന്നു വിദ്യാഭ്യാസമന്ത്രി പറഞ്ഞത്. എന്നാൽ, പാഠ്യപദ്ധതി ചട്ടക്കൂടിനുള്ള ചർച്ചാകുറിപ്പിൽ വന്ന നിർദേശത്തെ പറ്റി മന്ത്രി പറഞ്ഞത്; പി.ടി.എയും സ്‌കൂൾ അധികൃതരും തീരുമാനമെടുത്താൽ സർക്കാർ അതു പരിശോധിച്ച് നിർദേശം നൽകുമെന്നും ക്ലാസ്മുറിയിൽ കുട്ടികൾ ഇടകലർന്നിരിക്കുന്നതിനെ എതിർക്കേണ്ട ആവശ്യമില്ലെന്നുമാണ് (ദ ഹിന്ദു 4/8/22). സംസ്ഥാനത്ത് 138 സർക്കാർ സ്‌കൂളുകളും 243 എയ്ഡഡ് വിദ്യാലയങ്ങളും ആൺ-പെൺ വേർതിരിവുള്ള വിദ്യാലയങ്ങളായുണ്ടെന്നും പിണറായി സർക്കാർ വന്നശേഷം അതിൽ 21 എണ്ണം മിശ്രവിദ്യാലയങ്ങളായി എന്നും വിദ്യാഭ്യാസ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. എസ്.എഫ്.ഐ കാംപസുകളിൽ ജെൻഡർ ന്യൂട്രൽ വസ്ത്രധാരണത്തിനു വേണ്ടി മുറവിളി കൂട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതൊക്കെ ചേർത്തുവായിക്കുമ്പോൾ സദാചാരനിഷ്ഠയില്ലാത്ത സമൂഹസൃഷ്ടിക്കുതകുമാറുള്ള ഉൾചേർക്കലുകൾ വരാനിരിക്കുന്ന പാഠ്യപദ്ധതിയിൽ പ്രതീക്ഷിക്കാമെന്നു തന്നെയാണ്.
2007ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടിൽ വിദ്യാഭ്യാസത്തിലെ ലിംഗപരമായ പ്രശ്‌നങ്ങൾക്കു പരിഹാരമായി പാഠ്യപദ്ധതി രൂപീകരണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ പറയുന്നുണ്ട് (കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007, പേജ് 99). സ്ത്രീധനം, സ്ത്രീവിവേചനം, പെൺകുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നത് തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങൾ അതിനു സാധ്യത കൂടുതലുള്ള വിഷയങ്ങളിൽ സാമൂഹ്യശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉൾക്കൊള്ളിക്കണം. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ, നിയമപരിരക്ഷ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾ, സാധാരണ സ്ത്രീകൾ എന്നിവരുടെ പ്രവർത്തനമേഖല പരിചയപ്പെടാൻ അവസരമൊരുക്കണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തൊഴിൽ പരിശീലനം നിർബന്ധമാക്കണം. സ്‌കൂൾതലത്തിൽ കൗൺസലിങ്ങിന് അവസരം വേണം. ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ കേരളം എവിടെ നിൽക്കുന്നു എന്ന് വിമർശനാത്മകമായി ചർച്ച ചെയ്യാതെ ജെൻഡർ ന്യൂട്രൽ സമീപനത്തിന്റെ പിറകിൽ പോകുന്നതിന് എന്തർഥമാണുള്ളത്?
വിദ്യാഭ്യാസ കാര്യത്തിൽ ആൺ-പെൺ വിവേചനം വർഷങ്ങൾക്കുമുമ്പേ അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. ഒന്നാംതരത്തിൽ പ്രവേശനം നേടുന്ന കുട്ടികൾ സെക്കൻഡറി ഘട്ടം അവസാനം വരെ കൊഴിഞ്ഞുപോക്കില്ലാതെ തുടരുന്നുണ്ട്. ഹയർ സെക്കൻഡറി തലത്തിലും യൂനിവേഴ്‌സിറ്റി തലത്തിലും ഈ തുടർച്ച നിലനിർത്തുന്നുണ്ട്. അക്കാദമിക മികവിൽ പെൺകുട്ടികൾ എത്രയോ മുന്നിലാണ്. ഇന്ത്യയിൽ ഇക്കാര്യത്തിൽ കേരളം ഒന്നാമതാണ്. ക്ലാസ്മുറികളിൽ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിലും അവിടെ സംഘചർച്ചയും സഹവർത്തിത്വ പഠനവും ഒക്കെ നടക്കുമ്പോഴും ആൺ-പെൺ വേർതിരിവ് ഉള്ളതായി അറിയില്ല. സ്‌കൂളുകളിൽ എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, ലിറ്റിൽ കൈറ്റ്‌സ്, റെഡ്‌ക്രോസ് തുടങ്ങിയ പ്രവർത്തനങ്ങളിലൊക്കെ പലയിടത്തും പെൺകുട്ടികൾ തന്നെയാണ് നേതൃത്വം. എന്നിട്ടും പുരോഗമനക്കാരാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവർ പറയുന്നു, വിദ്യാഭ്യാസത്തിൽ ആൺ-പെൺ വ്യത്യാസം ഇവിടെ നിലനിൽക്കുന്നുവെന്ന്. കേരളത്തിനു പുറത്ത് ജാതീയമായ വേർതിരിവിന്റെ ഭാഗമായി ലക്ഷക്കണക്കിന് പെൺകുട്ടികൾ സ്‌കൂളിനു പുറത്തുണ്ട്. സ്വാതന്ത്ര്യപൂർവ ഘട്ടത്തിൽ തന്നെ സ്ത്രീവിദ്യാഭ്യാസത്തിൽ മാതൃക തീർത്ത കേരളത്തിൽനിന്ന് കാര്യങ്ങൾ പകർത്തുകയാണ് പല സംസ്ഥാനങ്ങളും.
ക്യാച് ദം യങ് എന്ന തന്ത്രം സംഘ്പരിവാർ ഇന്ത്യയിൽ വിദ്യാഭ്യാസ കാര്യത്തിൽ നന്നായി പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. വസ്തുതകൾ മായ്ച്ചും ചരിത്രത്തിനു പകരം കിംവദന്തികൾ പ്രചരിപ്പിച്ചും മിത്തുകളെ ശാസ്ത്രത്തിനു മുമ്പിൽ പ്രതിഷ്ഠിച്ചും അവർ പാഠ്യപദ്ധതി മാറ്റിമറിക്കുന്നു. ഇവിടെ സാംസ്‌കാരിക കേരളത്തിൽ മതനിരാസവും യുക്തിവാദവും പിഞ്ചുമനസുകളിൽ സന്നിവേശിപ്പിക്കാനായിരുന്നു 2007ൽ പാഠ്യപദ്ധതിയിലെ മതമില്ലാത്ത ജീവനിലൂടെ ശ്രമിച്ചത്. ആൺവേഷം ധരിക്കാൻ പെൺകുട്ടികൾക്ക് വഴിയൊരുക്കുന്നതിലൂടെ, ക്ലാസ്മുറികളിൽ കുട്ടികൾ ഇടകലർന്നിരിക്കണമെന്ന് നിർദേശിക്കുന്നതിലൂടെ ഒരു തലമുറയെ അതു ധാർമിക മൂല്യത്തകർച്ചയിലേക്ക് എത്തിക്കുമെന്ന് ചൂണ്ടിക്കാണിച്ചാൽ അവർ ജീവിക്കുന്നത് പ്രാകൃത കാലത്തിലാണെന്നു മുദ്രകുത്തുക എന്തെളുപ്പം?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago