HOME
DETAILS

ഗാസയ്‌ക്കെതിരെ ഇസ്രാഈൽ നരനായാട്ട്; ആക്രമണത്തെ അപലപിച്ച് സഊദി, ആക്രമണം നിര്‍ത്തണമെന്ന് യുഎഇ

  
backup
August 07 2022 | 12:08 PM

saudi-arabia-condemns-israeli-aggression-on-gaza

റിയാദ്: ഗാസ മുനമ്പില്‍ ഇസ്രാഈൽ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സഊദി അറേബ്യ. പലസ്തീന്‍ ജനതക്കൊപ്പം രാജ്യം നിലകൊള്ളുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടല്‍ നടത്തണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അക്രമങ്ങളില്‍നിന്ന് സിവിലിയന്‍മാരെ സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും സഊദി അറേബ്യ ആവശ്യപ്പെട്ടു. ഗാസയില്‍ ഇസ്രാഈൽ നടത്തുന്ന ആക്രമണത്തിൽ കുട്ടികളടക്കം നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ഗാസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും യുഎഇ ഭരണകൂടവും ആവശ്യപ്പെട്ടു. നിലവിലെ സംഘര്‍ഷത്തില്‍ രാജ്യം ഉല്‍കണ്ഠ രേഖപ്പെടുത്തുന്നതായും എല്ലാ വിഭാഗം ആളുകളും ആത്മസംയമനം പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ വിഭാഗം ഡയരക്ടര്‍ അഫ്ര മഹാഷ് അല്‍ ഹമേലി പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ രക്ഷാ സമിതിയുടെ അടിയന്തര യോഗം തിങ്കളാഴ്ച വിളിച്ചു ചേര്‍ക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു.

ഇസ്രാഈൽ ആക്രമണത്തെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനും അറബ് പാർലമെന്റും ശക്തമായ ഭാഷയില്‍ അപലപിച്ചു. അധിനിവേശ ശക്തിയായ ഇസ്രാഈൽ അന്താരാഷ്ട്ര നിയമങ്ങളും തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതിന്റെ തുടര്‍ച്ചയാണിതെന്ന് ഒഐസി കുറ്റപ്പെടുത്തി. രൂക്ഷമായ ആക്രമണങ്ങളുടെ അനന്തര ഫലങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേലിന് മാത്രമായിരിക്കുമെന്നും ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സംരക്ഷണം ലഭ്യമാക്കുന്നതിലും യുഎന്‍ രക്ഷാ സമിതി അടക്കം അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും സംഘടന ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളും യുഎന്‍ ചാര്‍ട്ടറും നഗ്‌നമായി ലംഘിച്ച് ഗസയില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രാഈൽ വ്യോമാക്രമണങ്ങള്‍ നടത്തുകയാണെന്ന് അറബ് പാർലമെന്റ് ആരോപിച്ചു. നിരായുധരായ ഫലസ്തീനി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഇസ്രാഈലി നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ഫലസ്തീനികള്‍ക്ക് സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  20 hours ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  21 hours ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  21 hours ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  21 hours ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  21 hours ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  21 hours ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  a day ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  a day ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  a day ago