HOME
DETAILS
MAL
മന്ത്രി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ല; പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ്
backup
August 08 2022 | 07:08 AM
തിരുവനന്തപുരം; റോഡിലെ കുഴികളുടെ കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മന്ത്രി ഫണ്ട് അനുവദിച്ചുവെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല. ജോലികള്‍ ഒന്നും നടക്കുന്നില്ല.
പൊതുമരാമത്ത് വകുപ്പിലെ തര്‍ക്കങ്ങള്‍ കാരണം പല ജോലികള്‍ക്കും ടെന്‍ഡര്‍ നടപടികള്‍ ഒരുപാട് വൈകുകയാണ്.വായ്ത്താരിയും പി.ആര്.ഡി വര്‍ക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു കാലത്തുമില്ലാത്ത തരത്തിലാണ് റോഡിലെ മെയിന്റനന്‍സ് വര്‍ക്കുകള്‍ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പാതയിലെ കുഴികള്‍ക്ക് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."