ജംഇയ്യതുൽ മുദരിസീൻ; പുതിയ കമ്മിറ്റി നിലവിൽവന്നു
കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ മുദരിസീന് പുതിയ സാരഥികൾ. കഴിഞ്ഞദിവസം കോഴിക്കോട്ട് ചേർന്ന സ്റ്റേറ്റ് കൗൺസിലർമാരുടെ യോഗത്തിൽ വച്ചാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
ഭാരവാഹികളായി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ (പ്രസിഡന്റ്), സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, കോയ്യോട് ഉമർ മുസ് ലിയാർ, കെ. ഉമർ ഫൈസി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, കെ.വി അസ്ഗറലി ഫൈസി പട്ടിക്കാട്, കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക് (വൈസ് പ്രസിഡന്റുമാർ), എ.വി അബ്ദുറഹ്മാൻ മുസ് ലിയാർ (ജന. സെക്രട്ടറി), കെ. അബ്ദുൽ ഖാദർ ഫൈസി കുന്നുമ്മൽ (വർക്കിങ് സെക്രട്ടറി), സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, കെ. ശരീഫ് ബാഖവി കണ്ണൂർ, സി. മുഹമ്മദ് കുട്ടി ഫൈസി പാലക്കാട്, അബ്ദുൽ ലത്വീഫ് ഹൈതമി തൃശൂർ (ജോ. സെക്രട്ടറിമാർ), ഉസ്മാൻ ഫൈസി തോടാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, ഐ.ബി ഉസ്മാൻ ഫൈസി എറണാകുളം, അബ്ദുൽ കരീം ദാരിമി മുതുവല്ലൂർ, സി.കെ മൊയ്തീൻ ഫൈസി കോണോംപാറ, അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, നാസിറുദ്ദീൻ ദാരിമി ചീക്കോട്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, റഹ്മാൻ ഫൈസി കാവനൂർ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, പുത്തനഴി മൊയ്തീൻ ഫൈസി, ബശീർ ബാഖവി പൊന്മള, കെ.സി മുഹമ്മദ് ബാഖവി, ഒളവണ്ണ അബൂബക്കർ ദാരിമി, എൻ. അബ്ദുല്ല മുസ് ലിയാർ, അബ്ദുൽ ബാരി ബാഖവി, കുട്ടി ഹസൻ ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, അബ്ദുൽ വഹാബ് ഹൈതമി ചീക്കോട്, മലയമ്മ അബൂബക്കർ ഫൈസി, തഖ് യുദ്ദീൻ ഹൈതമി, കെ.സി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാൻ മുത്തുകോയ തങ്ങൾ വല്ലപ്പുഴ, കെ.എസ് ഹൈദർ ദാരിമി കന്നട, മുഹമ്മദ് സഅദി വളാഞ്ചേരി, മുഹമ്മദ് ശരീഫ് ഫൈസി കാസർകോട്, അബ്ദുറഹ്മാൻ മുസ് ലിയാർ ബ്ലാത്തൂർ, അബ്ദുൽ ഫത്താഹ് യമാനി, മുഹമ്മദ് അശ്‌റഫ് അൽഖാസിമി കമ്പിൽ, മമ്മൂട്ടി മുസ് ലിയാർ വെള്ളമുണ്ട, ജഅ്ഫർ ഹൈതമി വയനാട്, കെ.കെ സുലൈമാൻ അൻവരി തൃശൂർ, ഉസ്മാൻ സഖാഫി ആലപ്പുഴ, മുഹമ്മദ് സലീം മന്നാനി കൊല്ലം എന്നിവർ അംഗങ്ങളാണ്.
യോഗത്തിൽ അസ്ഗറലി ഫൈസി പട്ടിക്കാട് അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."