HOME
DETAILS

തീവ്രവാദം സാമ്രാജ്യത്വത്തിന്റെ ഒളിയജണ്ട: എസ്.വൈ.എസ്

  
backup
August 24 2016 | 18:08 PM

%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a4



പലക്കാട്: തീവ്രവാദവും ഭീകരവാദവും ആഗോള സാമ്രാജ്യത്വ ശക്തികളുടെ സൃഷ്ടിയാണന്നും അതിനെ വളര്‍ത്തുന്നത് മതത്തിന്റെ യാഥാര്‍ഥ്യം മനസിലാക്കാത്ത പുത്തന്‍ സംഘടകളാണന്നും എസ്.വൈ.എസ് പാലക്കാട് ജില്ലാ ലീഡേഴ്‌സ് സംഗമം വിലയിരുത്തി. ആധുനിക പുത്തനാശയക്കാര്‍ വ്യാജ ആത്മീയതയിലേക്കും അപകടകരമായ വിശ്വാസ ചൂഷണങ്ങളിലേക്കും എത്തുന്നതിന്റെ കാരണം പ്രമാണങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതും, മതപാരമ്പര്യം തള്ളിക്കളഞ്ഞതുമാന്നെന്നും സംഗമം നിരീക്ഷിച്ചു. എസ്.കെ.ജെ.എം.സി സംസ്ഥാന പ്രസിഡന്റ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. 'സമസ്തയും കാലികവര്‍ത്തമാനവും' എന്ന വിഷയം റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടവും, കര്‍മപദ്ധതി ജില്ലാ വര്‍ക്കിങ് സെക്രട്ടറി സ്വലാഹുദീന്‍ ഫൈസി വല്ലപ്പുഴയും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. അലവി ഫൈസി കുളപ്പറമ്പ് സമന്വയ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ എം.ടി മുസ്തഫ അശ്‌റഫി, എന്‍. ഹബീബ് ഫൈസി എന്നിവര്‍ ഓപ്പണ്‍ ഫോറത്തിന് നേതൃത്വം നല്‍കി.
സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ ഭാരവാഹികളായ കെ.സി. അബൂബക്കര്‍ ദാരിമി, സി. മുഹമ്മദലി ഫൈസി, ടി.എച്ച് സുലൈമാന്‍ ദാരിമി, സാധാലിയാഖത്തലി ഖാന്‍ ഹാജി, അബൂബക്കര്‍ മുസ്‌ലിയാര്‍, ടി.പി ശമീര്‍ ഫൈസി, യുസഫ് പത്തിരിപ്പാല, ബശീര്‍ മാസ്റ്റര്‍, പി.അബൂബക്കര്‍ ഫൈസി, ഖാദര്‍ അന്‍വരി, എം. വീരാന്‍ ഹാജി പൊട്ടച്ചിറ, സൈനുല്‍ ആബിദ് മാസ്റ്റര്‍, ഹംസ ഫൈസി പി.ടി, കെ. അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി, സംസം ബശീര്‍ അലനല്ലൂര്‍,  യു.അലി ഹസനി, അഡ്വ. മുഹമ്മദലി മാറ്റാംതടം, കെ.യു.എം താജുദ്ധീന്‍ മാസ്റ്റര്‍, കെ.കെ അഹമദ് ഫൈസല്‍ ഫൈസി, യൂസഫ് ഹാജി, സൈനുദ്ദീന്‍ മന്നാനി, പി.സി ഹംസ മാസ്റ്റര്‍, ബശീര്‍ ഫൈസി സി.എച്ച് പ്രസംഗിച്ചു.
സമാപന ദുആ മജ്‌ലിസിന് സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ നേതൃത്വം നല്‍കി. ക്യാംപ് ഡയറക്ടര്‍ സമദ് മാസ്റ്റര്‍ സംഗമം നിയന്ത്രിച്ചു. ജില്ലാ ജന. സെക്രട്ടറി ടി.കെ മുഹമ്മദ് കുട്ടി ഫൈസി സ്വാഗതവും, സി.പി ഷാഹുല്‍ ഹമീദ് ഫൈസി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്തും ഇടുക്കിയിലും കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ തൊഴിലുറപ്പ് തൊഴിലാളി മരിച്ചു, 10 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

ക്യു എസ് ഫൗണ്ടേഷന്റെ അറബ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025 പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഭീകരാക്രമണത്തിൽ നടുങ്ങി തുർക്കി; വെടിവെപ്പിലും,സ്ഫോടനത്തിലും നിരവധിപേർ കൊല്ലപ്പട്ടു

International
  •  2 months ago
No Image

ആറാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട് ഫെസ്റ്റിവല്‍ നവംബര്‍ 25 മുതല്‍ 30 വരെ

qatar
  •  2 months ago
No Image

പാറയ്ക്കിടയില്‍ വീണ മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ യുവതി തലകീഴായി വിടവില്‍ കുടുങ്ങി ; ഏഴ് മണിക്കൂർ പരിശ്രമത്തിനോടുവിൽ പുറത്തേക്ക്

International
  •  2 months ago
No Image

കാർ വെള്ളത്തിൽ മുങ്ങി; ഇൻഷുറൻസ് തുക നൽകിയില്ല, പരാതിക്കാരന് നഷ്ടവും പിഴയും നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ വിധി

Kerala
  •  2 months ago
No Image

ഒമാനിലെ കൊറോണ ചരിത്രം പുസ്തകമാവുന്നു

oman
  •  2 months ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിരുപാധിക പിന്തുണ; പാലക്കാട് സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'ഐഡിയല്‍ ഫേസ്'പദ്ധതിയുമായി ദുബൈ; 10 വര്‍ഷത്തിനിടെ റെസിഡന്‍സി നിയമങ്ങള്‍ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും

uae
  •  2 months ago
No Image

പെര്‍മിറ്റില്ലാത്ത വിദേശ ട്രക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി സഊദി

Saudi-arabia
  •  2 months ago