എയര്‍ ഇന്ത്യ,വണ്‍ ഇന്ത്യ വണ്‍ ഫെയര്‍: ആഗസ്റ്റ് 21 വരേ
ദുബൈ: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പുതിയ ഓഫറുമായി എയര്‍ ഇന്ത്യ. എല്ലാ ജിസിസി രാജ്യങ്ങളില്‍ നിന്നുമുള്ള ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് പ്രത്യേക ഓഫറുകള്‍. 2020 ആഗസ്റ്റ് 8 മുതല്‍ 21 വരെയാണ് യാത്രക്കാര്‍ക്ക് ഓഫര്‍ ലഭിക്കുക. 2022 ഒക്ടോബര്‍ 15 വരെയുള്ള യാത്രയ്ക്കായി പ്രമോഷന്‍ കാലയളവില്‍ വില്‍ക്കുന്ന ടിക്കറ്റുകള്‍ക്ക് ചെക്ക് ഇന്‍ ബാഗേജ് അലവന്‍സായി 35 കിലോയും ഹാന്‍ഡ് ലഗേജ് 8 കിലോഗ്രാമും അനുവദിച്ചിട്ടുണ്ട്. യു.എ.യില്‍ നിന്ന് ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് ടിക്കറ്റ് നിരക്ക്330 ദിര്‍ഹം വരെ ആയിരിക്കും. 'വണ്‍ ഇന്ത്യ വണ്‍ ഫെയര്‍'എന്ന സംരംഭത്തിനു കീഴില്‍ ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് സ്റ്റേഷനുകളില്‍ നിന്നും ഇന്ത്യയിലേക്കുള്ള എല്ലാ വിമാനങ്ങളിലും ആകര്‍ഷമായ വണ്‍ വേ നിരക്കുകളാണ് എയര്‍ ലൈന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ കാര്യത്തില്‍ 50 ശതമാനവും ഗള്‍ഫിന്റെ പുറത്ത് സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ 56 ശതമാനവും യു.എ.ഇ ഓഫര്‍ സംഭാവന ചെയ്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ റീജിയണല്‍ മാനേജര്‍ പി.പി സിംഗ് പറഞ്ഞു. ആഴ്ചകളില്‍ 81,000 സീറ്റുകളാണ് എയര്‍ ഇന്ത്യ എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് ഓപ്പറേഷനുകളില്‍ ഉള്ളത്. സ്‌കീമിനു കീഴില്‍ പരിമിതമായ സീറ്റുകള്‍ ഉള്ളതു കൊണ്ട് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഓഫര്‍ ലഭ്യമാകുക. ഈ പ്രത്യേക ഓഫറുകള്‍ എയര്‍ ഇന്ത്യയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്പിലും അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."