HOME
DETAILS

'13 വര്‍ഷത്തെ കാത്തിപ്പിനും പ്രാര്‍ത്ഥനക്കും ശേഷം ലഭിച്ച പൊന്നു മോന്‍, വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ്' കൊന്നിട്ടും കൊന്നിട്ടും മതിവരാതെ ഇസ്‌റാഈല്‍

  
backup
August 12 2022 | 07:08 AM

world-gaza-news1234111

'13 വര്‍ഷത്തെ ദാമ്പത്യത്തിനും ഗര്‍ഭധാരണത്തിനുള്ള നിരവധി ശ്രമങ്ങള്‍ക്കും ശേഷം നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചുവെന്ന് സങ്കല്‍പ്പിക്കുക. അവന്റെ ജനനം മുതല്‍ 19 വര്‍ഷത്തിനുശേഷം നിങ്ങള്‍ക്ക് അവനെ നഷ്ടപ്പെടുന്നുവെന്നതും സങ്കല്‍പിച്ച് നോക്കുക...ഗസ്സയില്‍ നിന്നുള്ള ഒരു ഉമ്മക്ക് തന്റെ ഏക മകനെ ഇന്നലെ നഷ്ടമായി' റാമി അമന്‍ എന്ന ഫലസ്തീന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആഗസ്റ്റ് എട്ടിന് ഫേസ്ബുക്കില്‍ പങ്കുവെച്ചതാണിത്.

13-06-22നായിരുന്നു അബീറിന്റെ വിവാഹ നിശ്ചയം. 07-08-22ന് അവള്‍ക്ക് അവളുടെ പ്രതിശ്രുത വരനെ നഷ്ടമായി. ഗസ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ പരുക്കേറ്റ ദിവസങ്ങള്‍ക്കു മുമ്പാണ് ഒമ്പതു വയസ്സുകാരി ലിയാന്‍ അല്‍ ഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ഉമ്മയുടെ മുന്നില്‍ വെച്ച് അവളും പരലോകം പുല്‍കി. ഒരു കട്ടില്‍ പരുക്കേറ്റ ഉപ്പ. തൊട്ടപ്പുറത്ത് മകന്റെ മയ്യിത്ത്. അതിനും കുറച്ചപ്പുറത്ത് ഇരുകാലുകളും നഷ്ടമായൊരു പതിനൊന്നുകാരി. ഗസയില്‍ നിന്നുള്ള നടുക്കുന്ന കാഴ്ചകളാണിവ.

കഴിഞ്ഞ ദിവസം ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുഞ്ഞുബാലിക അല ഖദ്ദൂം ലോകത്തിന്റെ തന്നെ നൊമ്പരമായി. ചേതനയറ്റ ശരീരവുമായി അലയെ ഖബറടക്കത്തിനായി കൊണ്ടുപോകുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി.

കഴിഞ്ഞ 15 വര്‍ഷത്തിലധികമായി സ്വന്തം മണ്ണ് തിരിച്ചുപിടിക്കാനുള്ള ധര്‍മസമരത്തിലാണ് ഫലസ്തീന്‍ ജനത. സയണിസ്റ്റ് ജൂത ഇസ്‌റാഈല്‍ ശക്തികളുടെ യന്ത്രത്തോക്കുകള്‍ക്കും അത്യാധുനിക യുദ്ധ വിമാനങ്ങള്‍ക്കും ഇടയില്‍ വെറുംകൈയോടെ അവര്‍ പോരാടുന്ന കാഴ്ചയും വാര്‍ത്തകളും ലോകം കണ്ടും കേട്ടും മടുത്തിരിക്കുകയാണ്. അതിനൊരറുതി വരുത്താന്‍ ഐക്യരാഷ്ട്ര സഭയടക്കം ലോക രാജ്യങ്ങള്‍ക്കൊന്നും ഇതുവരെ ആയിട്ടുമില്ല. പകരം പതിവു പോലെ യു.എന്‍ അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും സമാധാന ദൗത്യക്കാരും കടുത്ത ആശങ്കയും അപലപന കുറിപ്പും ഇറക്കിയിട്ടുണ്ടെന്നു മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  20 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  20 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  20 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  20 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  20 days ago