യു.എ.ഇ ക്രിക്കറ്റ് ടിം തലവന്‍ മലയാളി റിസ്വാന്
ദുബൈ: യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളിയായ സി.പി റിസ്വാനെ തെരഞ്ഞെടുത്തു. ഏഷ്യാകപ്പ് മത്സരങ്ങളിലാണ് കണ്ണൂര്‍ തലശ്ശേരി സൈദാര്‍ പള്ളി ചുണ്ടങ്ങപ്പൊയില്‍ പുതിയപുരയില്‍ റിസ്വാന് റഊഫ് ടീമിനെ നയിക്കുക. യു.എ.ഇ ദേശീയ ടീമിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി നായകനാകുന്നത്. ശനിയാഴ്ച മുതല്‍ ഒമാനില്‍ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യത മത്സരത്തില്‍ റിസ്വാന് യു.എ.ഇയെ നയിക്കും. യോഗ്യത നേടിയാല്‍ ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാകപ്പില്‍ ഇന്ത്യ, പാകിസ്താന് ടീമുകള്‍ക്കെതിരേ യു.എ.ഇക്ക് മത്സരിക്കാന്‍ കഴിയും. റിസ്വാന് പുറമെ മലയാളി താരങ്ങളായ ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫു എന്നിവരും ടീമില്‍ മലയാളിതിളക്കമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയുള്ള ഏക മലയാളി താരമായ റിസ്വാന് തലശേരി സ്വദേശി അബ്ദുറഊഫിന്റെയും നസ്രീന് റഊഫിന്റെയും മകനാണ്. കുടുംബ സമേതം യു.എ.ഇയിലാണ് താമസം. ഫാത്തിമ അനസാണ് ഭാര്യ. നൂറ റഊഫ്, വഫ റഊഫ് എന്നിവര്‍ സഹോദരിമാരാണ്.കോഴിക്കോട് കല്ലായി സ്വദേശി ബാസില്‍ ഹമീദും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി അലിഷാന്‍ ഷറഫുവും ടീമിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."