അനുഭവങ്ങള്‍ തേടി ഹനാന്റെ ബൈക്ക് യാത്ര
ദുബൈ: മോട്ടോര്‍ബൈക്കില്‍ രാജ്യങ്ങള്‍ താണ്ടുകയാണ് അബ്ദുല്‍ ഹനാന്. ഷാര്‍ജയിലെ പ്രവാസി മലയാളിയായ യുവാവാണ് സാഹസിക യാത്രകള്‍ കൊണ്ട് ശ്രദ്ധേയനാവുന്നത്. അബ്ദുല്‍ ഹനാന് തയ്യില്‍ എന്ന 22കാരനാണ് കേരളത്തില്‍ നിന്ന് നേപ്പാളിലേക്ക് 78 ദിവസയാത്ര നടത്തിയത്. 13,000 കിലോമീറ്ററാണ് തന്റെ മോട്ടോര്‍ സൈക്കിള്‍ യുവാവ് സഞ്ചരിച്ചത്.യാത്രയ്ക്ക് ശേഷം നാട്ടിലേക്ക് പോയ ഹനാന് വീണ്ടും ഷാര്‍ജയില്‍ തിരിച്ചെത്തിയിരിക്കയാണ്.
2022 മെയ് 15 ന് കേരളത്തില്‍ നിന്ന് സാഹസിക യാത്ര ആരംഭിച്ച ഹനാന് കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്, ഹരിയാന, പഞ്ചാബ്, കാശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, നേപ്പാള്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഓഗസ്റ്റ് ഒന്നിന് കേരളത്തിലേക്ക് മടങ്ങി.
മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് അനുഭവങ്ങള്‍ തേടി ഹനാന് യാത്ര പുറപ്പെട്ടത്. ഓരോ 100 കിലോമീറ്ററിലും പുതിയ ഭാഷയും സംസ്കാരവുമുള്ള വ്യത്യസ്ത ആളുകളെ കണ്ടുമുട്ടാന്‍ ഇന്ത്യയിലുടനീളമുള്ള യാത്ര സഹായകമായെന്ന് ഹനാന് പറഞ്ഞു.
യു.എ.ഇയില്‍ ജനിച്ച ഹനാന് ഷാര്‍ജയിലെ ഇന്ത്യന്‍ ഹൈസ്കൂളിലാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അധ്യാപികയാണ് മാതാവ്. പിതാവ് ബിസിനസുകാരനും. 12ാം ക്ലാസ് പൂര്‍ത്തിയാക്കിയ ശേഷം മനഃശാസ്ത്രത്തില്‍ ബിരുദം നേടുന്നതിനായി കേരളത്തിലേക്ക് പോവുകയായിരുന്നു.ഇനി ഉപരിപഠനത്തിനായുള്ള ശ്രമത്തിന് പുറമേ മറ്റൊരു ലോക സഞ്ചാരത്തിനിറങ്ങുകയാണ് ഹനാന്. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളാണ് അടുത്ത ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."