ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി മുൻഗണന റേഷൻ കാർഡുകൾക്ക് സെപ്റ്റംബർ 13 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം • സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി മന്ത്രി ജി.ആർ അനിൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു വർഷത്തിനിടെ 17,586 എ.എ.വൈ കാർഡുകളും 2,64,058 പി.എച്ച്. എച്ച് കാർഡുകളും വിതരണം ചെയ്തു.
മുൻഗണന റേഷൻ കാർഡുകൾക്ക് സെപ്റ്റംബർ 13 മുതൽ വീണ്ടും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അക്ഷയ സെന്റർ മുഖേനയോ സിറ്റിസൺ ലോഗിൻ വഴിയോ civisupplieskerala.gov.in. ലൂടെയോ അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ സമയബന്ധിതമായി പരിശോധന പൂർത്തിയാക്കി മുൻഗണനാ ലിസ്റ്റ് തയാറാക്കി അർഹതയുള്ളവർക്ക് റേഷൻ കാർഡ് ലഭ്യമാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. അനർഹമായി കൈവശം വെച്ച 1,39,746 മുൻഗണനാ കാർഡുകൾ കണ്ടെത്തി അർഹതയുള്ളവർക്ക് നൽകാൻ കഴിഞ്ഞു. അനർഹരായവർ ഇത്തരത്തിൽ മുൻഗണനാ കാർഡ് കൈവശം വച്ചിട്ടുണ്ടെങ്കിൽ വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും ശക്തമായ തുടർനടപടികൾ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."