നിയന്ത്രണം നീങ്ങിയിട്ടും അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകാതെ റെയിൽവേ
എം.പി മുജീബ് റഹ് മാൻ
കണ്ണൂർ •കൊവിഡ് നിയന്ത്രണങ്ങൾ മാറിയിട്ടും ട്രെയിനുകളിൽ പകൽസമയത്ത് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകാതെ റെയിൽവേ.
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്നു 2020ൽ ട്രെയിൻ സർവിസുകൾ വെട്ടിക്കുറച്ചതിനു പിന്നാലെ പകൽ അൺറിസർവ്ഡ് ടിക്കറ്റുകളും നിർത്തലാക്കിയിരുന്നു. നിയന്ത്രണം കുറഞ്ഞതോടെ ഘട്ടംഘട്ടമായി ട്രെയിനുകളിൽ അൺറിസർവ്ഡ് കോച്ചുകളും പുനഃസ്ഥാപിച്ചു. നിലവിൽ ദീർഘദൂര ട്രെയിനുകളിലടക്കം അൺറിസർവ്ഡ് കോച്ചുകൾ പുനരാരംഭിച്ചിട്ടും നേരത്തെ പകൽസമയത്തെ യാത്രയ്ക്ക് റെയിൽവേ സ്റ്റേഷനുകളിലെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകളിലും പ്രധാന കേന്ദ്രങ്ങളിലെ ജനസാധാരൺ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും നൽകിയിരുന്ന അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നില്ല.
രാവിലെ ആറുമുതൽ രാത്രി ഒൻപതു വരെയുള്ള സമയത്താണ് അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്രചെയ്യാൻ കഴിഞ്ഞിരുന്നത്.
അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ പകൽസമയത്ത് നൽകിയാൽ തിരക്ക് കുറയ്ക്കാനാകും. മെയിൽ/എക്‌സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ അൺറിസർവ്ഡ് സ്ലീപ്പർ ടിക്കറ്റുകൾ നൽകി തുടങ്ങിയാൽ റെയിൽവേയുടെ വരുമാന വർധനയ്ക്കു ഇടയാക്കും. ചില ട്രെയിനുകളിൽ ആരംഭിച്ച തത്സമയ ടിക്കറ്റ് റിസർവേഷൻ (കറന്റ് ബുക്കിങ്) സൗകര്യം യാത്രക്കാർക്ക് ആശ്വാസമാണെങ്കിലും മിക്ക ദീർഘദൂര ട്രെയിനുകളിലും ഈ സൗകര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."