HOME
DETAILS

28 ലക്ഷം മോഷ്ടിച്ച ഹാക്കറെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കി

  
backup
August 22 2022 | 07:08 AM

hacker-arrested-uae
ദുബൈ: യു.എ.ഇയിലെ ഒരു കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം ദിര്‍ഹം മോഷ്ടിച്ച ഹാക്കറെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി. ഷാര്‍ജയിലായിരുന്നു സംഭവം. മോഷ്ടിച്ച പണം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കുന്നതിന് മുമ്പ് യുവാവ് പൊലിസിന്റെ വലയിലാവുകയായിരുന്നു.ഓഗസ്റ്റ് 17ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിച്ചതെന്ന് ബുഹൈറ കോംപ്രഹെന്‍സീവ് പൊലിസ് സ്റ്റേഷന്‍ ആക്ടിങ് മേധാവി ലഫ്. കേണല്‍ മുഹമ്മദ് ബിന്‍ ഹൈദര്‍ പറഞ്ഞു. ഷാര്‍ജയിലെ ഒരു അഡ്വര്‍ടൈസിങ് കമ്പനിയുടെ ഇലക്ട്രോണിക് അക്കൗണ്ട് ഹാക്ക് ചെയ്ത തട്ടിപ്പുകാരന്‍ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഒരു ഗള്‍ഫ് രാജ്യത്തു നിന്ന് 28 ലക്ഷം ദിര്‍ഹം കമ്പനിയുടെ അക്കൗണ്ടിലേക്ക് വരാനുണ്ടെന്ന് ഇയാള്‍ മനസിലാക്കിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് തട്ടിപ്പിനുള്ള പദ്ധതി തയ്യാറാക്കിയത്. പണം നല്‍കാനുള്ള കമ്പനിയുമായി ഇ-മെയിലിലൂടെ ബന്ധപ്പെട്ട ഇയാള്‍ ഷാര്‍ജയിലെ കമ്പനിയുടെ അക്കൗണ്ട് വിവരങ്ങളില്‍ മാറ്റം വന്നിട്ടുണ്ടെന്നും പണം അയക്കേണ്ടത് പുതിയൊരു അക്കൗണ്ടിലേക്കാണെന്നും അറിയിക്കുകയായിരുന്നു.വിദേശത്തു നിന്ന് പണം അയച്ച കമ്പനി ഇ-മെയില്‍ സന്ദേശം വിശ്വസിച്ച് പണം അയക്കുകയായിരുന്നു. പണം ലഭിച്ചയുടന്‍ തന്നെ ഇയാള്‍ 11 ലക്ഷം ദിര്‍ഹം പിന്‍വലിച്ചു. ഷാര്‍ജിയും പുറത്തുമുള്ള ഏഴ് ബാങ്ക് ശാഖകളില്‍ നിന്നാണ് ഇയാള്‍ ഇത്രയും പണം പിന്‍വലിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പൊലിസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ ബാക്കി പണം പിന്‍വലിക്കാന്‍ മറ്റൊരു എമിറേറ്റിലുള്ള ഒരു ബാങ്കിലെത്തി. അവിടെവെച്ച് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു. വന്‍ തട്ടിപ്പ് നടത്താന്‍ ഇയാളുണ്ടാക്കിയ പദ്ധതി മണിക്കൂറുകള്‍കൊണ്ട് തകര്‍ക്കാന്‍ പൊലിസിന് സാധിച്ചതായി അധികൃതര്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago