HOME
DETAILS
MAL
'ഇന്ത്യയിലെ ഉന്നത നേതാവിനെ ചാവേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരനെ പിടികൂടിയെന്ന് റഷ്യ
backup
August 22 2022 | 11:08 AM
മോസ്‌കോ: ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഐ.എസ് തീവ്രവാദിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഭീകരനെ അറസ്റ്റ് ചെയ്‌തെന്നാണ് റഷ്യന്‍ ന്യൂസ് ഏജന്‍സി സ്ഫുട്‌നിക്ക് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ഭരണകക്ഷിയിലെ ഉന്നത നേതാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടു എന്നതിലുപരിയായി ഏതാണ് നേതാവെന്ന് ന്യൂസ് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
ഇയാളെ ചാവേറാക്രമണത്തിനായി ഐ.എസ്. സംഘടന തുര്‍ക്കിയില്‍നിന്നാണ് റിക്രൂട്ട് ചെയ്തതെന്നും എഫ്.എസ്.ബി. കൂട്ടിച്ചേര്‍ത്തു.
നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടക്കാന്‍ ഇയാള്‍ റഷ്യയിലെ ഒരു പ്രവിശ്യയില്‍ പ്രവേശിക്കുകയായിരുന്നുവെന്നും അവിടെവെച്ച് രഹസ്യാന്വേഷണ വിഭാഗം അദ്ദേഹത്തെ പിടികൂടുകയായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."