മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണനയില്‍
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതിയില്‍ സി.പി.എമ്മും സി.പി.ഐയുമായുള്ള ചര്‍ച്ചയില്‍ പുതിയ സമവായ നിര്‍ദേശം. ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണനയില്‍.
ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരാണെങ്കില്‍ പുനഃപരിശോധന നടത്താന്‍ നിയമസഭയേയും, മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിയേയും, എം.എല്‍.എമാര്‍ക്ക് എതിരാണെങ്കില്‍ സ്പീക്കര്‍ക്കും പുനഃപരിശോധിക്കാം എന്ന തരത്തില്‍ നിയമഭേദഗതി നടത്താമെന്നാണ് നിര്‍ദേശം. സി.പി.ഐ മുന്നോട്ടുവെച്ച ബദല്‍ നിര്‍ദേശങ്ങള്‍ ഭേദഗതിയായി കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
സബ്ജക്ട് കമ്മിറ്റിയിലോ വകുപ്പ് തല ചര്‍ച്ചയിലോ ഭേദഗതിയായി കൊണ്ടുവരും. ലോകായുക്ത വിധിയുടെ പുനഃപരിശോധനക്ക് സ്വതന്ത്രസമിതി എന്ന സിപിഐയുടെ നിര്‍ദേശത്തില്‍ നിയമപ്രശ്‌നമുണ്ടെന്നാണ് വിലയിരുത്തല്‍.
നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്തംബര്‍ രണ്ട് വരെ നീളുന്ന സമ്മേളനത്തിനിടയില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."