ഫല്ലുജയില് സുന്നികള്‍ക്ക് നേരേ ശിഈ ആക്രമണം
ഫല്ലുജ: ഐ.എസില്‍ നിന്ന് യു.എസ് സൈന്യത്തിന്റെ പിന്തുണയോടെ മോചിപ്പിച്ച ഫല്ലുജയില് സുന്നി വിഭാഗക്കാര്‍ക്കുനേരേ ശിഈ ആക്രമണം. രണ്ടുമാസത്തിനിടെ 700 പേരെ കാണാതായെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണിലാണ് ഫല്ലുജയില് ഇറാഖ് സൈന്യം വിജയം നേടിയത്. തുടര്‍ന്ന് ഇവിടെ ശിഈ വിഭാഗം ശക്തിയാര്‍ജിച്ചുവെന്നും ഇവര്‍ സുന്നി വിഭാഗത്തെ തട്ടിക്കൊണ്ടുപോയെന്നുമാണ് റിപ്പോര്‍ട്ട്. കാണാതായവരില്‍ ഏറെയും പുരുഷന്മാരും കുട്ടികളുമാണ്. ഫല്ലുജയില് നിന്ന് ശിഈ തീവ്രവാദ വിഭാഗത്തെ തുരത്താന്‍ യു.എസ് പിന്തുണയുള്ള ഇറാഖി സൈന്യം തയാറായിട്ടില്ല. പ്രദേശത്ത് കൊള്ളയും വ്യാപകമാണെന്ന് പ്രാദേശിക വൃത്തങ്ങള്‍ പറയുന്നു. ഐ.എസിനെതിരേ മുന്നേറാന്‍ ശിഈ തീവ്രവാദ വിഭാഗത്തിന്റെ പിന്തുണ അമേരിക്ക തേടിയിരുന്നു. ശിഈ വിഭാഗത്തിന്റെ ആക്രമണത്തില്‍ 66 സുന്നികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1,500 പേര് പലായനം ചെയ്തു. തലവെട്ടിയും വെടിവച്ചുമാണ് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."